
മലപ്പുറം: മലപ്പുറം തിരുവാലിയിൽ ആധാർ അടക്കമുള്ള തപാൽ ഉരുപ്പടികൾ തോട്ടിൽ ഒലിച്ചു വന്ന നിലയിൽ കണ്ടെത്തി. ആധാർ കാർഡുകള്‍, ബാങ്ക് നോട്ടീസുകൾ, കത്തുകൾ എന്നിവയാണ് കണ്ടെത്തിയത്. റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനായ രവീന്ദ്രനാണ് തപാൽ ഉരുപ്പടികൾ ലഭിച്ചത്.
വീടിന് പിറക് വശത്തെ കൃഷിയിടത്തിൽ എത്തിയപ്പോഴാണ് സമീപമുള്ള ചേണായി തോട്ടിലൂടെ ഒരു കെട്ട് ഒഴുകി വരുന്നതായി ശ്രദ്ധയിൽപ്പെട്ടത്. എടുത്ത് പരിശോധിച്ചപ്പോഴാണ് പോസ്റ്റ് ഓഫീസ് വഴി വിതരണം ചെയ്യേണ്ട തപാൽ ഉരുപ്പടികളാണ് മനസ്സിലായത്. രവീന്ദ്രൻ അറിയിച്ചതു പ്രകാരം തപാൽ ഉദ്യോഗസ്ഥർ എത്തി രേഖകൾ കൈപ്പറ്റി. സംഭവത്തിൽ അന്വേഷണം നടന്നുവരുന്നതായി മഞ്ചേരി തപാൽ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.