
പത്തനംതിട്ട: കലഞ്ഞൂർ പാക്കണ്ടത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. കഴിഞ്ഞ ദിവസം വൈകീട്ട് പാറപ്പുറത്ത് വന്യജീവി നിൽക്കുന്നതിന്‍റെ ദൃശ്യങ്ങൾ നാട്ടുകാർ തന്നെ പകർത്തിയിരുന്നു. പുലി എന്ന നിഗമനത്തിൽ വനംവകുപ്പും പരിശോധന ശക്തമാക്കി.
പാക്കണ്ടം രാക്ഷസൻപാറയിൽ പുലി നിൽക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മേഖലയിലെ വളർത്തു മൃഗങ്ങളെ വന്യജീവി പിടിക്കുന്നത് നിത്യസംഭവമായതോടെയാണ് നാട്ടുകാർ തന്നെ അന്വേഷണം തുടങ്ങിയത്. ഒടുവിൽ അവർ തന്നെ ദൃശ്യങ്ങൾ പകർത്തി വനംവകുപ്പിന് കൈമാറി. പുലിയെ തന്നെയാണ് ജനവാസമേഖലയോട് ചേർന്നുള്ള പാറപ്പുറത്ത് കണ്ടതെന്ന് പ്രാഥമികമായി വനംവകുപ്പും സ്ഥിരീകരിച്ചു. എന്നാൽ കടുവയാണോ എന്ന സംശയം നാട്ടുകാരിൽ ഒരു വിഭാഗം പ്രകടിപ്പിക്കുന്നുണ്ട്. മേഖലയിൽ വനംവകുപ്പ് ക്യാമറ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam