പെട്ടിമുടിയിൽ തിരച്ചിൽ മേഖലയിൽ കടുവയുടെ സാന്നിധ്യം, ആശങ്ക

By Web TeamFirst Published Aug 22, 2020, 9:54 PM IST
Highlights

പെട്ടിമുടിയിൽ ഇന്ന് നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്തിയില്ല. ദുരന്തം നടന്ന പ്രദേശത്തു നിന്നും കിലോമീറ്ററുകളോളം ദൂരയുള്ള ഭൂതക്കുഴി പ്രദേശത്തും  ഗ്രാവൽ ബങ്ക് മേഖലയിലുമാണ് തിരച്ചിൽ നടത്തിയത്.

ഇടുക്കി: പെട്ടിമുടിയിൽ ഇന്ന് നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്തിയില്ല. ദുരന്തം നടന്ന പ്രദേശത്തു നിന്നും കിലോമീറ്ററുകളോളം ദൂരയുള്ള ഭൂതക്കുഴി പ്രദേശത്തും  ഗ്രാവൽ ബങ്ക് മേഖലയിലുമാണ് തിരച്ചിൽ നടത്തിയത്. ഇന്ന് ഭൂതക്കുഴി മേഖലയിൽ കടുവയെ കണ്ടത് തിരച്ചിൽസംഘത്തിനിടയിൽ ആശങ്കയ്ക്കിടയാക്കി.

കഴിഞ്ഞ ദിവസവും മേഖലയിൽ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. നിബിഡ വന പ്രദേശം കേന്ദ്രീകരിച്ചുള്ള തിരച്ചിൽ ഏറെ  ദുഷ്കരമാണ്. കടുവയെ കണ്ട സാഹചര്യത്തിൽ വനം വകുപ്പിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമാകും ഇനിയുള്ള തിരച്ചിൽ. പെട്ടിമുടി ദുരന്തത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ നാളെ  മൂന്നാറിൽ പ്രത്യേക യോഗം ചേരും. ദുരന്തം  നടന്ന പ്രദേശത്ത് മണ്ണുനീക്കം ചെയ്ത് വന്നിരുന്ന പരിശോധനയും ഇതിനകം പൂർത്തിയായി.

click me!