കൊല്ലത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു, നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി, 3 പേർക്ക് പരിക്ക്

Published : Jan 21, 2025, 09:27 AM ISTUpdated : Jan 21, 2025, 09:55 AM IST
കൊല്ലത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു, നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി, 3 പേർക്ക് പരിക്ക്

Synopsis

കൊല്ലം പത്തനാപുരം വാഴത്തോപ്പിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് പേർക്കും ബസ് ഡ്രൈവർക്കും പരിക്കേറ്റു

കൊല്ലം: കൊല്ലം പത്തനാപുരം വാഴത്തോപ്പിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് പേർക്കും ബസ് ഡ്രൈവർക്കും പരിക്കേറ്റു. കാറിലിടിച്ചശേഷം ബസ് സമീപത്തെ മതിൽ ഇടിച്ചു തകര്‍ത്താണ് നിന്നത്. പുനലൂർ - പത്തനാപുരം റോഡിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.കാറിലുണ്ടായിരുന്ന ദമ്പതികളായ മലപ്പുറം സ്വദേശി സനീഷ്, അജിത എന്നിവര്‍ക്കും ബസ് ഡ്രൈവര്‍ ലാലുവിനുമാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറഅറ സനീഷിനെയും ലാലുവിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അജിതയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് യാത്രക്കാരിൽ ചിലർക്ക് നിസാര പരിക്ക് മാത്രമാണുള്ളത്. നിയന്ത്രണംവിട്ട കാർ ബസിൽ ഇടിക്കുകയായിരുന്നുവെന്ന്  ദൃക്സാക്ഷികൾ പറയുന്നു.കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിടിച്ചതോടെ നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിൽ ഇടിച്ച് തകർത്താണ് ബസ് നിന്നത്. 

എടപ്പാളിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 30 ലധികം യാത്രക്കാര്‍ക്ക് പരിക്ക്

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചിയിൽ ദീക്ഷിതയെ ഇടിച്ചിട്ട കാർ അപകടത്തിൽ വമ്പൻ ട്വിസ്റ്റ്, രക്ഷയ്ക്കെത്തിയ രാജി തന്നെ പ്രതി; അപകടം ഡോർ തുറന്നപ്പോൾ, അറസ്റ്റ് ചെയ്ത് ജാമ്യം നൽകി
വയനാട് ടൗൺഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് ബിജെപി; 'ഞാൻ ഉറക്കെ ചിരിച്ചുവെന്ന് കൂട്ടുക'; മന്ത്രിയുടെ മറുപടി