കിഴക്കേകോട്ടയിലേക്കുള്ള സ്വകാര്യ ബസ്, 17കാരി സ്കൂളിലേക്കുള്ള യാത്രയിൽ തിരക്കിനിടയിൽ കണ്ടകർ കടന്നുപിടിച്ചു; പ്രതിക്ക് 5 വർഷം തടവും 15000 പിഴയും

Published : Jul 06, 2026, 07:01 PM IST
rape survivor

Synopsis

സംഭവശേഷം പിന്നെയും മറ്റു ബസ് ഇല്ലാത്തതിനാൽ ഇതേ ബസിൽ തന്നെ സ്കൂളിൽ പോയ്കൊണ്ടിരുന്ന കുട്ടി പ്രതിയെ പിന്നെയും കണ്ട് ഡിപ്രെഷനിൽ ആയി. കുട്ടിയെ ചികിത്സയ്ക്കായി സൈക്കോളജിസ്റ്റിനെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിയുന്നത്.

തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബസ് കണ്ടക്ടർ ആയ പ്രതി അരുവിക്കര ചാണിച്ചാൽക്കടവ് സ്വദേശി അരുൺകുമാർ (46) നെ അഞ്ച് വർഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. പിഴ ഒടുക്കാത്ത പക്ഷം ആറു മാസം കൂടുതൽ ആയി ശിക്ഷ അനുഭവിക്കണം. 2024 സെപ്റ്റംബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. വെള്ളനാട് നിന്നും കിഴക്കേക്കോട്ട പോകുന്ന ബസിൽ വച്ചായിരുന്നു സംഭവം. 

അതിജീവിത രാവിലെ സ്ഥിരമായി സ്കൂളിൽ പോകുന്ന ഇതേ ബസിലെ കണ്ടക്ടർ ആയ പ്രതി, ബസ് മരുതുംകുഴി ഭാഗത്ത് എത്തിയ സമയം തിരക്കിനിടയിൽ നിന്ന പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. സംഭവത്തിൽ ഭയന്ന കുട്ടി വിവരം പുറത്ത് പറഞ്ഞില്ല. സംഭവശേഷം പിന്നെയും മറ്റു ബസ് ഇല്ലാത്തതിനാൽ ഇതേ ബസിൽ തന്നെ സ്കൂളിൽ പോയ്കൊണ്ടിരുന്ന കുട്ടി പ്രതിയെ പിന്നെയും കണ്ട് ഡിപ്രെഷനിൽ ആയി. കുട്ടിയെ ചികിത്സയ്ക്കായി സൈക്കോളജിസ്റ്റിനെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിയുന്നത്. 

പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ, അഭിഭാഷകർ ആയ അഡ്വ. സുരഭി. പി, അഡ്വ. രവിശങ്കർ തമ്പി എച്ച് എന്നിവർ ഹാജരായി. അരുവിക്കര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയ സുനിൽകുമാർ. എൻ, മ്യൂസിയം സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഷിജു. വി. എൽ എന്നിവർ ആണ് കേസ് അന്വേഷിച്ചത് പ്രോസീക്യൂഷൻ 17 സാക്ഷികളെ വിസ്തരിച്ചു 25 രേഖകളും ഹാജരാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വല വലിക്കുന്നതിനിടെ വള്ളം മറിഞ്ഞു; കായംകുളം കായലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു
അസം സ്വദേശിയിൽനിന്ന് മീൻ വാങ്ങാൻ വൻ തിരക്ക്, സംശയം; മാന്നാറിൽ മീൻ കച്ചവടത്തിന്റെ മറവിൽ നടത്തിയത് കഞ്ചാവ് വിൽപ്പന; പിടികൂടി എക്സൈസ്