സ്വകാര്യ ബസുകൾക്ക് പണി കൊടുത്ത് 'ഇടത് കൗൺസിലർമാർ'; പെരുമ്പാവൂർ നഗരത്തിലെ പ്രധാന പാത ഒഴിവാക്കി ഇടവഴി കയറിയ ബസുകളെ റിവേഴ്‌സ് എടുപ്പിച്ചു

Published : Feb 11, 2026, 10:21 AM IST
Perumbavoor LDF councilors protest

Synopsis

പെരുമ്പാവൂരിൽ സമയക്കുറവ് പറഞ്ഞ് റൂട്ട് മാറിയോടിയ സ്വകാര്യ ബസുകൾക്കെതിരെ ഇടത് കൗൺസിലർമാർ നടപടിയെടുത്തു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ഒഴിവാക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ച ബസുകളെ യഥാർത്ഥ റൂട്ടിലേക്ക് റിവേഴ്സ് എടുപ്പിച്ച് ഓടിച്ചാണ് പ്രതിഷേധിച്ചത്.

പെരുമ്പാവൂർ: റൂട്ട് മാറിയോടിയ സ്വകാര്യ ബസുകള്‍ക്ക് മുട്ടന്‍ പണി കൊടുത്ത് എറണാകുളം പെരുമ്പാവൂര്‍ നഗരസഭയിലെ ഇടത് കൗണ്‍സിലര്‍മാര്‍. റൂട്ട് മാറിയോടിയ സ്വകാര്യ ബസുകളെ യഥാര്‍ഥ റൂട്ടിലേക്ക് റിവേഴ്സ് എടുപ്പിച്ചാണ് കൗണ്‍സിലര്‍മാര്‍ പാഠം പഠിപ്പിച്ചത്. അങ്കമാലി, കാലടി ഭാഗങ്ങളിൽ നിന്നും പെരുമ്പാവൂരിലേക്ക് വരുന്ന സ്വകാര്യ ബസ്സുകൾ സമയക്കുറവിന്റെ പേര് പറഞ്ഞ് എം,സി റോഡിൽ നിന്ന് കുഴുപ്പിള്ളിക്കാവ് റോഡിലൂടെ തിരിഞ്ഞ് നഗര ഹൃദയത്തെ ഒഴിവാക്കിയാണ് സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തുന്നത്. ഏറ്റവും അധികം ആളുകൾക്ക്‌ പോകാനുള്ള മിനി സിവിൽ സ്റ്റേഷൻ, ഗവൺമെന്റ് ആശുപത്രി, സസ്യ മാർക്കറ്റ് ജംഗ്ഷൻ എന്നിവയെല്ലാം ഒഴിവാക്കിയാണ് സ്വകാര്യ ബസ്സുകളുടെ ഓട്ടം. നാട്ടുകാരുടെ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നഗരസഭയിലെ ഇടത് കൗണ്‍സിലര്‍മാരുടെ ഇടപെടല്‍.

ടൗണിൽ ഗതാഗതക്കുരുക്കെന്ന് പറഞ്ഞ് സ്വകാര്യ ബസുകൾ യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ട് വഴിതിരിച്ച് വിടുന്ന സ്ഥിതിയാണെന്ന് ഇടത് കൗണ്‍സിലര്‍ റെജിമോൻ ആരോപിച്ചു. ബലമായി യാത്രക്കാരെ ബസിൽ നിന്ന് ഇറക്കിവിടുകയാണ്. ആശുപത്രിയിലേക്ക് പോകുന്ന രോഗികളെയടക്കം വലയ്ക്കുന്നതാണ് ഈ നടപടിയെന്നും റെജിമോൻ കുറ്റപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കല്ല്യാണച്ചടങ്ങിന് തീ തുപ്പിയ കാർ, നിറം മാറ്റാൻ നോക്കിയിട്ടും വിടാതെ എംവിഡി; കാറിന്‍റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ തീരുമാനം
ഹോട്ടൽ മുറിയുടെ വാതിലടക്കാതെ വനിതാ ഡോക്‌ടർ പുറത്തുപോയി; തിരികെ വന്നപ്പോൾ 4 ലക്ഷത്തിലേറെ വിലവരുന്ന വസ്തുക്കൾ നഷ്ടമായി; വിരലടയാളത്തിൽ കുടുങ്ങി മോഷ്‌ടാവ്