ആലപ്പുഴയില്‍ സ്വകാര്യ സ്കൂള്‍ അദ്ധ്യാപിക തീ കൊളുത്തി മരിച്ച നിലയിൽ

Published : May 30, 2020, 09:32 PM IST
ആലപ്പുഴയില്‍ സ്വകാര്യ സ്കൂള്‍ അദ്ധ്യാപിക തീ കൊളുത്തി മരിച്ച നിലയിൽ

Synopsis

രാവിലെ കിണറിന് സമീപം അധ്യാപികയുടെ മൃതദേഹം കത്തിക്കരഞ്ഞ നിലയിൽ കാണുകയായിരുന്നു. സമീപം മണ്ണണ്ണ ഒഴിച്ചിരുന്ന കന്നാസ് കണ്ടെത്തിയിട്ടുണ്ട്. 

ഹരിപ്പാട്: ആലപ്പുഴ നങ്ങ്യാർകുളങ്ങരയിൽ സ്വകാര്യ സ്‌കൂളിലെ അധ്യാപികയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നങ്ങ്യാർകുളങ്ങര ടി കെ .എം .എം.കോളേജിന് സമീപം കളത്തിൽ  ബിജു കുമാറിന്റെ ഭാര്യ പ്രേമ ഗോവിന്ദ് ആണ് (40) വീട്ടിലെ അടുക്കളക്ക്  സമീപം ശനിയാഴ്ച  പുലർച്ചെ ആറ് മണിയോടെ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്. 

വെള്ളിയാഴ്ച രാത്രി അത്താഴം കഴിച്ച് കിടന്നതാണെന്ന് ഭർതൃമാതാവ് സൗദാമിനി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. രാവിലെ പ്രേമയെ വിളിച്ചപ്പോൾ കണ്ടില്ല. തുടർന്ന് കിണറിന് സമീപം യുവതിയുടെ മൃതദേഹം കത്തിക്കരഞ്ഞ നിലയിൽ കാണുകയായിരുന്നു. 

സമീപം മണ്ണണ്ണ ഒഴിച്ചിരുന്ന കന്നാസ് കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രേമയുടെ ഭർത്താവ് ബിജു കുമാർ സൗദിയിലെ കമ്പനിയിൽ ജോലിക്കാരനാണ്. നങ്ങ്യാർകുളങ്ങര ബഥനി സെൻട്രൽ എൽ.പി.സ്കൂൾ അധ്യാപികയാണ് പ്രേമ. 
 

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി