കൈകാണിച്ചിട്ട് നിർത്തിയില്ല, ചെയ്സ് ചെയ്ത് പിടിച്ചത് ഹാൻസടക്കം 30 ലക്ഷത്തിന്‍റെ നിരോധിത ഉത്പന്നങ്ങൾ, അറസ്റ്റ്

Published : Dec 21, 2023, 09:07 PM IST
കൈകാണിച്ചിട്ട് നിർത്തിയില്ല, ചെയ്സ് ചെയ്ത് പിടിച്ചത് ഹാൻസടക്കം 30 ലക്ഷത്തിന്‍റെ നിരോധിത ഉത്പന്നങ്ങൾ, അറസ്റ്റ്

Synopsis

ജിഎസ്‌ടി എൻഫോഴ്സ്മെൻറ് സ്ക്വാഡ് വാഹന പരിശോധന നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം പൊലീസ് പിന്തുടരുകയായിരുന്നു

കായംകുളം: 30 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ പിടികൂടിയ സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മലപ്പുറം വെളിയൻകോട് അണ്ടിപാട്ടിൽ ഹൗസില്‍ മുഹമ്മദ് ബഷീര്‍ (40), മലപ്പുറം അയ്യോട്ടിച്ചിറ ചെറുവളപ്പിൽ വീട്ടിൽ അബ്ദുൽ റാസിഖ് (32), മലപ്പുറം വെളിയൻകോട് കുറ്റിയാടിവീട്ടിൽ റിയാസ് (38) എന്നിവരാണ് പിടിയിലായത്. 

ഡിസംബര്‍ 13ന് കായംകുളം കറ്റാനത്ത്  ജിഎസ്‌ടി എൻഫോഴ്സ്മെൻറ് സ്ക്വാഡ് വാഹന പരിശോധന നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം പൊലീസ് പിന്തുടര്‍ന്നിരുന്നു. നൂറനാട് മാർക്കറ്റ് ജംഗ്ഷനില്‍ വാഹനം പിടികൂടിയപ്പോള്‍ ഡ്രൈവറും സഹായിയും വാഹനത്തിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. തുടർന്ന് വാഹനം പരിശോധിച്ചതിൽ 40 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തുകയായിരുന്നു. ഹാൻസ്, കൂൾ ഇനത്തിൽ പെടുന്ന നിരോധിത ലഹരി ഉൽപ്പന്നങ്ങളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇത് നിലവിൽ മാർക്കറ്റിൽ 30 ലക്ഷത്തോളം രൂപ വിലവരും. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 

തെക്കൻ ജില്ലകളിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നും വളരെ തുച്ഛമായ വിലക്ക് വാങ്ങുന്ന പുകയില ഉൽപ്പന്നങ്ങൾ നാട്ടിൽ വൻതുകയ്ക്കാണ് വിറ്റഴിക്കുന്നത്. സ്കൂൾ കുട്ടികൾക്കിടയില്‍ വരെ ഇത്തരം നിരോധിത പുകയില ഉൽപ്പന്നങ്ങൾ വ്യാപകമായി എത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെയും മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുൻപാകെ ഹാജരാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പോത്തിന്‍റെ ആലയില്‍ ഒളിപ്പിച്ചത് 1.405 കിലോ ഹാഷിഷ് ഓയിൽ, വയനാട്ടില്‍ ഇത്രയും വലിയ അളവില്‍ പിടികൂടുന്നത് ആദ്യം; 2 യുവാക്കൾ പിടിയിൽ
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി; രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു