പാലക്കാട്ടെ കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം, വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന് പരാതി

Published : Sep 11, 2026, 12:09 AM IST
kseb office

Synopsis

ഒരു സംഘം ആളുകൾ ഓഫീസിലേക്ക് പന്തം കൊളുത്തി പ്രതിഷേധം നടത്തി. ഓഫീസ് ഗേറ്റ് പൂട്ടിക്കിടക്കുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു.

പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം. പരാതി അറിയിക്കാൻ ഫോൺ വിളിച്ചാലോ നേരിട്ട് എത്തിയാലോ ഓഫീസിൽ ആരുമില്ല എന്നും ആരോപണം ഉയരുന്നുണ്ട്. ഒരു സംഘം ആളുകൾ ഓഫീസിലേക്ക് പന്തം കൊളുത്തി പ്രതിഷേധം നടത്തി. ഓഫീസ് ഗേറ്റ് പൂട്ടിക്കിടക്കുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു. പ്രതിഷേധക്കാർ എത്തിയതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തി ഗേറ്റ് തുറന്നു. കെഎസ്ഇബി ഓഫീസ് കെട്ടിടവും മുതലമട സർവീസ് സഹകരണ ബാങ്കും ഒരു വളപ്പിലാണ്. ബാങ്ക് ജീവനക്കാർ ഗേറ്റ് പൂട്ടിയതാണെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വിശദീകരണം. ഐഎസ്ജെഡി പ്രവർത്തകരാണ് പന്തം കൊളുത്തി പ്രതിഷേധിച്ചത്. രാത്രി 9 മണിക്ക് ശേഷമാണ് പ്രതിഷേധം നടന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി, 13 വർഷത്തിനുശേഷം കോടതിവിധി, 4 പ്രതികളും കുറ്റക്കാർ
കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ 16 കാരിക്ക് നേരെ ലൈംഗികാതിക്രമം, യൂട്യൂബര്‍ കൂടിയായ നഴ്സിങ് ഓഫീസർ പിടിയിൽ