പ്രതിഷേധത്തിനിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം; തടയുന്നതിനിടെ പെട്രോൾ കണ്ണിൽ വീണ് പൊലീസുകാരന് പരിക്ക്

Published : Feb 11, 2025, 02:18 PM IST
പ്രതിഷേധത്തിനിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം; തടയുന്നതിനിടെ പെട്രോൾ കണ്ണിൽ വീണ് പൊലീസുകാരന് പരിക്ക്

Synopsis

പ്രതിഷേധത്തിനിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്താനും ശ്രമം. പെട്രോൾ കുപ്പി പിടിച്ച് വാങ്ങുന്നതിനിടെ പെട്രോൾ കണ്ണിൽ വീണ് പേരാമ്പ്ര ഇൻസ്‌പെക്ടർക്കും പരിക്കേറ്റു.

കോഴിക്കോട്: കോഴിക്കോട് ചാലിക്കരയിൽ മൊബൈൽ ടവർ നിർമാണത്തിനെതിരെ പ്രതിഷേധിച്ച നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷം. പ്രതിഷേധത്തിനിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്താനും ശ്രമം. പ്രദേശവാസിയായ രവീന്ദ്രനാണ് ദേഹത്ത് പെട്രോൾ ഒഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്രോൾ കുപ്പി പിടിച്ച് വാങ്ങുന്നതിനിടെ പെട്രോൾ കണ്ണിൽ വീണ് പേരാമ്പ്ര ഇൻസ്‌പെക്ടർക്കും പരിക്കേറ്റു. പ്രതിഷേധിച്ച ഒൻപത് പേർ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഹൈക്കോടതി ഉത്തരവ് പ്രകാരം പൊലീസ് സുരക്ഷയോടെ ടവർ നിർമാണം തുടങ്ങാൻ ശ്രമിച്ചപ്പോഴായിരുന്നു സംഘര്‍ഷം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV
Read more Articles on
click me!

Recommended Stories

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം
പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്