മരംവെട്ടുന്നതിനിടെ ഷോക്കേറ്റ് മരണം; യുവാവിന്റെ മൃതദേഹവുമായി കെഎസ്ഇബി ഓഫീസിന് മുന്നിൽ പ്രതിഷേധം

Published : May 18, 2023, 08:53 PM IST
മരംവെട്ടുന്നതിനിടെ ഷോക്കേറ്റ് മരണം; യുവാവിന്റെ മൃതദേഹവുമായി കെഎസ്ഇബി ഓഫീസിന് മുന്നിൽ പ്രതിഷേധം

Synopsis

. ഇന്നലെയാണ് ​ഗുരുവായൂരിൽ മരംവെട്ടുകാരൻ ഷോക്കേറ്റ് മരിച്ചത്. 

തൃശൂർ: ഗുരുവായൂർ കോട്ടപ്പടിയിൽ മരംവെട്ടുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിയുടെ അനാസ്ഥ ആരോപിച്ച് പ്രതിഷേധം.  നാട്ടുകാർ  മൃതദേഹവുമായി കെ എസ്ഇബി ഓഫീസ് പ്രതിരോധിച്ചു. ഇന്നലെയാണ് ​ഗുരുവായൂരിൽ മരംവെട്ടുകാരൻ ഷോക്കേറ്റ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ വീട്ടിലുണ്ടായിരുന്ന മരം മുറിക്കുന്നതിനിടെ ആയിരുന്നു മരത്തിന്റെ ശിഖരങ്ങൾ കമ്പിയിൽ വീണ് ഇയാൾ മരിച്ചത്. കോട്ടപ്പടി സ്വദേശി നാരായണൻ (47) ആണ് മരിച്ചത്. മൃതദേഹം ആംബുലൻസിൽ കെ.എസ്.ഇ.ബി ഓഫിസിൽ എത്തിച്ചു. ഭാര്യയ്ക്കു ജോലി നൽകണമെന്ന് സമരക്കാരുടെ ആവശ്യം. മാന്യമായ നഷ്ടപരിഹാരവും വേണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഒരുമണിക്കൂറിലധികം പ്രതിഷേധം തുടർന്നു. 

വീടിന്‍റെ ടെറസിൽ അടക്ക പൊളിക്കുന്നതിനിടെ അപ്രതീക്ഷിത അപകടം, മരം കടപുഴകി വീണു; കണ്ണൂർ സ്വദേശിനി ആശുപത്രിയിൽ

കർണാടക സത്യപ്രതിജ്ഞാ ചടങ്ങ്: പിണറായി ഒഴികെ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് ക്ഷണം; പ്രതിപക്ഷ സംഗമ വേദിയാകും

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വൈദ്യുതി പോസ്റ്റിൽ ജോലിക്കിടെ കെഎസ്ഇബിക്ക് വേണ്ടി ജോലി ചെയ്‌ത കരാർ തൊഴിലാളികൾക്ക് ഷോക്കേറ്റു
'സാബു ബിജെപി ഏജന്‍റ്'; ട്വന്‍റി 20 പിന്തുണയോടെ പഞ്ചായത്ത് ഭരിക്കുന്ന കോൺ​ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം