വാണിജ്യ കനാലിന്‍റെ തെക്കേക്കരയിലെ അനധികൃത കൈയ്യേറ്റങ്ങള്‍ പൊളിച്ചുമാറ്റി

By Web TeamFirst Published Oct 13, 2020, 4:56 PM IST
Highlights

പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തേക്കാണ് പൊളിച്ച് മാറ്റിയവ  മാറ്റിയത്. ഇത് ഉടമസ്ഥരെത്തിയാല്‍ തിരികെ നല്‍കും. 

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ അനധികൃത കൈയ്യേറ്റക്കാരെ പൂട്ടാന്‍ ഉറച്ച് പൊതുമരാമത്ത് വകുപ്പ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി റോഡിന്റെ വശങ്ങളിലായി ഉണ്ടായിരുന്ന കൈയ്യേറ്റങ്ങള്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചത്.  കൊച്ചു കടപ്പാലം മുതല്‍ കണ്ണന്‍ വര്‍ക്കി പാലം രെയുള്ള ഭാഗങ്ങളിലെ കൈയ്യേറ്റവും വലിയകുളം ഭാഗങ്ങളിലെ കൈയ്യേറ്റവും ചൊവ്വാഴ്ച നീക്കി. വഴിയോരങ്ങളില്‍ മര ഉരുപ്പടികളും, തടികളും മറ്റും കൂട്ടിയിട്ടതാണ് നീക്കിയത്.  

ചിലയിടങ്ങളില്‍ കടകളും നീക്കം ചെയ്തു. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തേക്കാണ് പൊളിച്ച് മാറ്റിയവ  മാറ്റിയത്. ഇത് ഉടമസ്ഥരെത്തിയാല്‍ തിരികെ നല്‍കും.  അടുത്ത ദിവസങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൈയ്യേറ്റം ഒഴിപ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

click me!