മെമ്പറുടെ വീട്ടിൽ രാത്രി പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി തള്ളി; കാരണം ഇതോ?

Published : Dec 30, 2023, 01:54 PM IST
മെമ്പറുടെ വീട്ടിൽ രാത്രി പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി തള്ളി; കാരണം ഇതോ?

Synopsis

പെരുമ്പാമ്പിനെ കണ്ടുവെന്നാണ് ഫോണില്‍ പറഞ്ഞത്. വനം വകുപ്പിനെ വിവരം അറിയിക്കാമെന്ന് അവരോട് പറയുകയും വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു.

പത്തനംത്തിട്ട: പത്തനംതിട്ട ചെന്നീർക്കരയിൽ വീട്ടിലേക്ക് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി തള്ളിയ സംഭവത്തിൽ പരാതി നൽകി വനിതാ പഞ്ചായത്ത് അംഗം. കേസുമായി മുന്നോട്ട് പോകുമെന്ന് ബിന്ദു ടി ചാക്കോ പറഞ്ഞു. സംഭവത്തിൽ രാഷ്ട്രീയം ഇല്ല. പൊലീസ് അന്വേഷണം നടക്കട്ടെ എന്നാണ്  ചെന്നീർക്കര പഞ്ചായത്ത് അംഗം ബിന്ദു വ്യക്തമാക്കുന്നത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം ഉണ്ടായത്. രാത്രി 11 മണിയോട് കൂടി വെട്ടോലമല ഭാഗത്ത് നിന്നൊരു ഫോൺ കോള്‍ വന്നുവെന്ന് ബിന്ദു പറയുന്നു.

പെരുമ്പാമ്പിനെ കണ്ടുവെന്നാണ് ഫോണില്‍ പറഞ്ഞത്. വനം വകുപ്പിനെ വിവരം അറിയിക്കാമെന്ന് അവരോട് പറയുകയും വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു. വനം വകുപ്പിൽ നിന്ന് ആളുകള്‍ എത്തും മുമ്പ് കുറച്ച് പേര്‍ ചേര്‍ന്ന് പാമ്പിനെ പിടികൂടി തന്‍റെ വീട്ടില്‍ കൊണ്ട് തള്ളുകയായിരുന്നുവെന്ന് ബിന്ദു പറഞ്ഞു.

മൂന്ന് സ്ത്രീകള്‍ മാത്രമുള്ള വീട്ടിൽ പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി തള്ളിയെന്നും അതിൽ കര്‍ശന നടപടി വേണമെന്നുമാണ് പഞ്ചായത്ത് അംഗം ആവശ്യപ്പെടുന്നത്. വനം വകുപ്പില്‍ നിന്ന് വരാൻ താമസിച്ചപ്പോള്‍ അതിന്‍റെ ദേഷ്യത്തിന് നാട്ടുകാരില്‍ ആരോ ആണ് ഇത് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. വനം വകുപ്പ് എത്തിയാണ് ബിന്ദുവിന്‍റെ വീട്ടില്‍ നിന്ന് പെരുമ്പാമ്പിനെ കൊണ്ട് പോയത്. വനം വകുപ്പ് വിളിച്ചറിയിച്ച് 40 മിനിറ്റിന് ഉള്ളില്‍ തന്നെ സ്ഥലത്ത് എത്തിയതെന്നാണ് മെമ്പര്‍ പറയുന്നത്. 

ആന്‍റണി രാജു 6 മാസമാക്കിയ കാലാവധി വീണ്ടും ഒരു വർഷമാക്കി സർക്കാർ, ബിഎസ് 4 വാഹനമുള്ളവർക്ക് വലിയ ആശ്വാസം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്