ഒ‍ഞ്ചിയത്ത് വീണ്ടും അടിതെറ്റി സിപിഎം; പഞ്ചായത്ത് ഭരണം ആര്‍എംപിക്ക് തന്നെ

Published : Feb 15, 2019, 11:27 AM ISTUpdated : Feb 15, 2019, 11:57 AM IST
ഒ‍ഞ്ചിയത്ത് വീണ്ടും അടിതെറ്റി സിപിഎം; പഞ്ചായത്ത് ഭരണം ആര്‍എംപിക്ക് തന്നെ

Synopsis

അഭിമാന പോരാട്ടത്തില്‍ കവിയും സാംസ്കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ രാജാറാം തൈപ്പള്ളിയെ ഇറക്കി വിജയം നേടാനായിരുന്നു സി പി എം ശ്രമിച്ചത്. എന്നാല്‍ 308 വോട്ടുകളുടെ പരാജയം രാജാറാം ഏറ്റുവാങ്ങുകയായിരുന്നു

കോഴിക്കോട്: സംസ്ഥാനത്ത് ഏറെ ശ്രദ്ധ നേടിയ ഒഞ്ചിയം പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ ആര്‍ എം പിക്ക് വിജയം. ഇതോടെ പഞ്ചായത്ത് ഭരണം കൂടിയാണ് ആര്‍ എം പി നില നിര്‍ത്തിയത്. പുതിയോട്ടുംകണ്ടി വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആർ എം പി സ്ഥാനാർത്ഥി പി ശ്രീജിത്താണ് വിജയം നേടി പഞ്ചായത്ത് ഭരണം ഉറപ്പിച്ചത്.

അഭിമാന പോരാട്ടത്തില്‍ കവിയും സാംസ്കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ രാജാറാം തൈപ്പള്ളിയെ ഇറക്കി വിജയം നേടാനായിരുന്നു സി പി എം ശ്രമിച്ചത്. എന്നാല്‍ 308 വോട്ടുകളുടെ പരാജയം തൈപ്പള്ളി ഏറ്റുവാങ്ങുകയായിരുന്നു. പഞ്ചായത്തംഗമായിരുന്ന എ ജി ഗോപിനാഥിന്റെ നിര്യാണത്തെ തുടർന്നാണ‌് ഉപതെരഞ്ഞെടുപ്പ‌് നടന്നത‌്.

സിപിഎം സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ നേരിട്ട് പ്രചരണത്തിനെത്തിയിട്ടും വിജയിക്കാനായത് ആര്‍ എം പിയുടെ കരുത്ത് വ്യക്തമാക്കുന്നതാണെന്ന് ആര്‍ എം പി നേതാവ് എന്‍ വേണു അഭിപ്രായപ്പെട്ടു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരാൾക്ക് 16 വയസ്, 2 പേർക്ക് 17; കഴക്കൂട്ടത്ത് നിന്നും ബൈക്ക് മോഷ്ടിച്ച് സ്റ്റിക്കറടക്കം മാറ്റി, പക്ഷേ സിസിടിവിൽ പതിഞ്ഞതോടെ കുടുങ്ങി
രണ്ട് ദിവസമായി കഴിയുന്നത് പേടിച്ച്; ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ മുറ്റം വഴി ഓടി റബ്ബര്‍ തോട്ടത്തിൽ കയറി, അമരമ്പലത്ത് പുലി ഭീതി ഒഴിയുന്നില്ല