തലസ്ഥാനത്ത് ഒമ്പത് വയസുകാരൻ ഉൾപ്പെടെ മൂന്ന് പേരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Published : Jan 04, 2023, 12:46 PM IST
 തലസ്ഥാനത്ത് ഒമ്പത് വയസുകാരൻ ഉൾപ്പെടെ മൂന്ന് പേരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Synopsis

ഭിന്നശേഷിക്കാരനായ ഒൻപത് വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്കാണ് കഴിഞ്ഞ ദിവസം  തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റത്.

തിരുവനന്തപുരം : തിരുവനന്തപുരം പോർക്കുളത്ത് മൂന്ന് പേരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.  ഇന്നലെ പിടികൂടിയ തെരുവ് നായയെ മണ്ണുത്തി മൃഗാശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ്  പേവിഷബാധ സ്ഥിരീകരിച്ചത്. പോർക്കുളം മേഖലയിലെ തെരുവ് നായകളെ പിടികൂടി കുത്തിവെപ്പ് നടത്തും. പേവിഷബാധയുള്ള നായയുടെ കടിയേറ്റതെന്ന് സംശയിക്കുന്ന മറ്റ് നായകളെ നിരീക്ഷണത്തിലാക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഭിന്നശേഷിക്കാരനായ ഒൻപത് വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്കാണ് കഴിഞ്ഞ ദിവസം  തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റത്.

(വാർത്തയിൽ ഉപയോഗിച്ചത് പ്രതീകാത്മക ചിത്രം)

PREV
click me!

Recommended Stories

പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി
ഒരു വിളി മതി സ്കൂട്ടറിലെത്തും, ഇത്തവണയെത്തിയത് എക്സൈസ്, വാതിൽ തുറക്കാതെ പ്രതി, വാതിൽ പൊളിച്ച് പ്രതിയെ പൊക്കി