നങ്യാർകുളങ്ങര റെയിൽവേ ക്രോസ്സിലെ ഗേറ്റ് ഒടിഞ്ഞു വീണു; ഒഴിവായത് വലിയ അപകടം

Published : Dec 10, 2024, 01:39 PM IST
നങ്യാർകുളങ്ങര റെയിൽവേ ക്രോസ്സിലെ ഗേറ്റ് ഒടിഞ്ഞു വീണു;  ഒഴിവായത് വലിയ അപകടം

Synopsis

കാലപ്പഴക്കത്തെ തുടർന്ന് തുരുമ്പെടുത്ത നിലയിലായിരുന്നു ഗേറ്റ്. ഉയർത്തി വെച്ചിരുന്നപ്പോൾ പടിഞ്ഞാറു ഭാഗത്തെ ഗേറ്റാണ് ഒടിഞ്ഞു വീണത്.

ഹരിപ്പാട്: തീരദേശ പാതയിൽ നങ്യാർകുളങ്ങര റെയിൽവേ ക്രോസ്സിലെ ഗേറ്റ് ഒടിഞ്ഞു വീണു. തലനാഴിഴയ്ക്കാണ് അപകടം ഒഴിവായത് . ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് ഏറെ തിരക്കുള്ള റോഡിലെ ഗേറ്റ് ഒടിഞ്ഞു വീണത്. ആ സമയം വാഹനങ്ങൾ ഒന്നും കടന്നു വരാഞ്ഞതിനാൽ അപകടം ഒഴിവായി. കാലപ്പഴക്കത്തെ തുടർന്ന് തുരുമ്പെടുത്ത നിലയിലായിരുന്നു ഗേറ്റ്. ഉയർത്തി വെച്ചിരുന്നപ്പോൾ പടിഞ്ഞാറു ഭാഗത്തെ ഗേറ്റാണ് ഒടിഞ്ഞു വീണത്. അപകടത്തെ തുടർന്ന് നങ്യാർകുളങ്ങര-മാവേലിക്കര റോഡിലെ ഗതാഗതം തടസപ്പെട്ടു. 

വാടകമുറി ചോദിച്ചെത്തിയ യുവാവ് 74കാരന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് രണ്ടരപ്പവൻ സ്വർണമാല കവർന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുറിയിലാകെ രക്തം, കമിഴ്ന്നുകിടക്കുന്ന നിലയിൽ യുവാവ്,കൊയിലാണ്ടിയിൽ ദുരൂഹ മരണം
കൈ നിറയെ ദോശകളുമായിഅവര്‍ എത്തി, ശ്രദ്ധേയമായി ഭിന്നശേഷി കുട്ടികളുടെ 'ദോശ കാര്‍ണിവല്‍'