'ജീവിക്കണ്ടേ...'; തളര്‍ന്ന കാലുമായി വേമ്പനാട്ടുകായലിന് കാവലായി രാജപ്പന്‍ ചേട്ടന്‍

Web Desk   | Asianet News
Published : Jul 17, 2020, 11:07 AM ISTUpdated : Jul 17, 2020, 11:22 AM IST
'ജീവിക്കണ്ടേ...'; തളര്‍ന്ന കാലുമായി വേമ്പനാട്ടുകായലിന് കാവലായി രാജപ്പന്‍ ചേട്ടന്‍

Synopsis

രാവിലെ ആറ് മണിയാകുമ്പോള്‍ രാജപ്പന്‍ ചേട്ടന്‍ വള്ളവുമായി കായലിലിറങ്ങും. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താന്‍...

വേമ്പനാട് കായലിന്റെ കാവലാണ് കോട്ടയം കുമരകം സ്വദേശി രാജപ്പന്‍. കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കി ജീവിക്കുന്ന കോട്ടയത്തെ രാജപ്പന്‍ ചേട്ടനെ സോഷ്യല്‍ മീഡിയയിലൂടെയാണ് ലോകമറിഞ്ഞത്. ജന്മനാ രണ്ടു കാലിനും സ്വാധീനമില്ലാത്തയാളാണ്. കുപ്പി വിറ്റാല്‍ കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ജീവിതം. 

രാവിലെ ആറ് മണിയാകുമ്പോള്‍ രാജപ്പന്‍ ചേട്ടന്‍ വള്ളവുമായി കായലിലിറങ്ങും. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താന്‍. കൂടുതലൊന്നും കിട്ടിയില്ലെങ്കിലും അന്നത്തെ ചെലവിനുള്ള ചില്ലറ കിട്ടണമെന്ന് മാത്രമാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. ആറ് വര്‍ഷമായി രാജപ്പന്‍ ചേട്ടന്‍ ഈ തൊഴില്‍ തുടങ്ങിയിട്ട്. 

പ്രസവിച്ചപ്പോഴേ കാലുകള്‍ തളര്‍ന്നുപോയതാണ്. പൊളിഞ്ഞുവീഴാറായ വീട്ടിലാണ് താമസം. മാത്രമല്ല, പൊളിഞ്ഞുവീഴാറായ വീട്ടില്‍ വൈദ്യുതിയെത്തിയിട്ടില്ല. മെഴുകുതിരി കത്തിച്ചുവെച്ചാണ് രാത്രി തള്ളിനീക്കുന്നത്. 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്