സൈബര്‍ ആക്രമണം സിപിഎമ്മിന് തന്നെ ബൂമറാങ്ങാകുമെന്ന് ചെന്നിത്തല; 'മരണമടഞ്ഞ ഉമ്മര്‍ ചാണ്ടിയെ ഇടതുപക്ഷത്തിന് ഭയം'

Published : Sep 03, 2023, 07:43 PM IST
സൈബര്‍ ആക്രമണം സിപിഎമ്മിന് തന്നെ ബൂമറാങ്ങാകുമെന്ന് ചെന്നിത്തല; 'മരണമടഞ്ഞ ഉമ്മര്‍ ചാണ്ടിയെ ഇടതുപക്ഷത്തിന് ഭയം'

Synopsis

കേരളമാകെ ജനവിരുദ്ധ സര്‍ക്കാരിനെതിരായ വികാരം പ്രകടമാണ്. അത് മറികടക്കാന്‍ പിണറായിക്കും കൂട്ടര്‍ക്കും കഴിയില്ലെന്ന് ചെന്നിത്തല.

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരായ ജനവികാരം പ്രതിഫലിക്കുന്നതാകും പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളമാകെ ജനവിരുദ്ധ സര്‍ക്കാരിനെതിരായ വികാരം പ്രകടമാണ്. അത് മറികടക്കാന്‍ പിണറായിക്കും കൂട്ടര്‍ക്കും കഴിയില്ലെന്ന് ചെന്നിത്തല പറഞ്ഞു. 

'ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം എത്രകണ്ട് കുറക്കാമെന്ന ഗവേഷണമാണ് ഇപ്പോള്‍ ഇടതുപക്ഷത്ത് നടക്കുന്നത്. ഉമ്മന്‍ ചാണ്ടിക്കെതിരെ നേരിട്ടും സൈബര്‍ സഖാക്കളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണം സിപിഎമ്മിന് തന്നെ ബൂമറാങ്ങാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയെക്കാള്‍ മരണമടഞ്ഞ ഉമ്മര്‍ ചാണ്ടിയെ ഇടത് പക്ഷം ഭയപ്പെടുന്നത്.' ഇത്രത്തോളം വേട്ടയാടപ്പെട്ട കുടുംബം സംസ്ഥാന രാഷ്ട്രീയത്തില്‍ വേറെയില്ലെന്നും ചെന്നിത്തല പറഞ്ഞു.

'ചാണ്ടി ഉമ്മന് ലഭിക്കുന്ന ഒരോ വോട്ടും ഉമ്മന്‍ ചാണ്ടിക്കുള്ളത് കൂടിയാണ്. അത് കൊണ്ട് തന്നെ ഭൂരി പക്ഷം ഇത് വരെ ലഭിച്ചതിനെ മറികടക്കുന്നെ കാര്യം ഉറപ്പാണ്. ഇലക്ഷന്‍ പ്രചരണം തുടങ്ങിയ നാള്‍ മുതല്‍ പുതുപ്പള്ളിയില്‍ പ്രചരണത്തിനുണ്ടായിരുന്ന ആളെന്ന നിലക്കും ദീര്‍ഘകാലം എംപിയായിരുന്ന മണ്ഡലമെന്ന നിലക്കും ബോധ്യപ്പെട്ട ഒരു കാര്യം ഇത്രയേറെ വികസനമെത്തിയ മണ്ഡലം ചുരുക്കമാണ്. ഉമ്മന്‍ ചാണ്ടി അത്രത്തോളം മണ്ഡലത്തേയും ജനങ്ങളേയും സ്‌നേഹിച്ചിരുന്നു. പുതുപ്പള്ളിയിലെ മുക്കും മൂലയിലും അത് പ്രകടമാണ്.' ഉമ്മന്‍ ചാണ്ടിയുടെ സ്മരണ ഉറങ്ങുന്ന പുതുപള്ളിയില്‍ ചാണ്ടി ഉമ്മന് ചരിത്രം വിജയം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

സുധാകരന് മാനസിക രോഗമെന്ന് ഇപി ജയരാജന്‍; 'പോത്ത് പരാമര്‍ശം അധഃപതനം'

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് മാനസിക രോഗമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മുഖ്യമന്ത്രിയെ പോത്ത് എന്ന് വിളിച്ചത് അധഃപതനമാണ്. സുധാകരനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ ദേശീയ നേതൃത്വം തയ്യാറാകണം. ഇത്തരം മാനസിക രോഗമുള്ളവര്‍ ഇരിക്കേണ്ട കസേര അല്ല അതെന്നും താന്‍ കുറെ നാളായി സുധാകരനെ നിരീക്ഷിക്കുന്നുണ്ടെന്നും ഇപി ജയരാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പുതുപ്പള്ളിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ ജെയ്ക്ക് സി തോമസ് വിജയിക്കുമെന്നും ഇപി പറഞ്ഞു. 

സുധാകരന്റെ പോത്ത് പരാമര്‍ശത്തിനെതിരെ മന്ത്രി വിഎന്‍ വാസവനും രംഗത്തെത്തിയിരുന്നു. പോത്ത് പരാമര്‍ശം ചേരുന്നത് സുധാകരന് തന്നെയാണെന്നും കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് യോജിക്കാത്ത പരാമര്‍ശമാണ് സുധാകരന്‍ നടത്തിയതെന്നും വാസവന്‍ പറഞ്ഞു. പ്രതികരിക്കേണ്ട വിഷയങ്ങളിലൊക്ക മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍ വിവാദ പരാമര്‍ശം നടത്തിയത്. വാ മൂടിക്കെട്ടിയ പോത്താണ് മുഖ്യമന്ത്രിയെന്നാണ് അദ്ദേഹം അധിക്ഷേപിച്ചത്. തൊലിക്കട്ടിയുടെ കൂടുതല്‍ കൊണ്ടാണ് പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി പ്രചരണത്തിന് എത്തിയത്. തൊലിക്കട്ടി ഇല്ലെങ്കില്‍ മുഖ്യമന്ത്രി എത്തില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

 ആശുപത്രിയിൽ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈം​ഗികാതിക്രമം; ബലാത്സം​ഗക്കുറ്റം ചുമത്തി ഡോക്ടർക്കെതിരെ കേസ് 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് മാരത്തോണ്‍ ഓട്ടത്തിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു
മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും