കൗതുകമുണര്‍ത്തി നാഗശലഭം

Published : Oct 27, 2018, 05:58 PM IST
കൗതുകമുണര്‍ത്തി നാഗശലഭം

Synopsis

ഉഷ്ണ മേഖല കാടുകളിലാണ് ഇവയെ കൂടുതലായി കാണപ്പെടാറുള്ളത്.  തേന്‍കുടിക്കാത്ത ഈ ശലഭം  മട്ടി ,നാരകം, കറുവ എന്നിവയുടെ ഇലകളാണ് ഇവയുടെ പ്രധാനമായും ഭക്ഷണമാക്കാറുള്ളത്. 

കോഴിക്കോട്:  പാലാഴി കുഴിയില്‍ തൊടിയില്‍ നാരായണന്‍റെ വീട്ടില്‍ വിരുന്നെത്തിയ  നാഗശലഭം കൗതുകകാഴ്ചയായി. രാത്രിയില്‍ വീട്ടുമുറ്റത്തെ മരത്തിനു മുകളിലാണ് പ്രത്യേകതയോടു കൂടിയ ശലഭം വന്നിരിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.  തുടര്‍ന്നാണ് നാഗശലഭമാണന്ന് തിരിച്ചറിഞ്ഞത്.  മൂര്‍ഖന്‍ പാമ്പിന്റെ തലയോട് സാദൃശ്യമുള്ള ചിറകുകളാണ് ഈ ശലഭത്തിന്റെ പ്രത്യേകത.  

ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ ചിത്രശലഭങ്ങളിലൊന്നായാണ് നാഗശലഭം എന്നു വിളിപേരുള്ള  അറ്റാക്‌സ് ഇനത്തില്‍പ്പെട്ട ശലഭം അറിയപ്പടുന്നത്.  ഉഷ്ണ മേഖല കാടുകളിലാണ് ഇവയെ കൂടുതലായി കാണപ്പെടാറുള്ളത്.  തേന്‍കുടിക്കാത്ത ഈ ശലഭം  മട്ടി ,നാരകം, കറുവ എന്നിവയുടെ ഇലകളാണ് ഇവയുടെ പ്രധാനമായും ഭക്ഷണമാക്കാറുള്ളത്.   ഇരുപത് സെന്റിമീറ്ററോളം നീളവും പതിനഞ്ച് സെന്റീമീറ്ററോളം വീതിയും ഇത്തരം ശലഭങ്ങള്‍ക്കുണ്ടാകും. അപൂര്‍വ്വമായാണ് ഇത്തരം ശലഭങ്ങളെ  നാട്ടില്‍ കണ്ടു വരാറുള്ളത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂന്നാലിങ്കല്‍ ജംഗ്ഷന് സമീപം നട്ടുച്ച നേരത്ത് കത്തിക്കുത്ത്; മകനെ കുത്തിയത് പിതാവ്, സ്ഥിരം അതിക്രമം സഹിക്കാതെ എന്ന് മൊഴി
പാഞ്ഞു വന്നു, ഒറ്റയിറുക്കിന് പിടിച്ചെടുത്ത് ഓടി, എല്ലാം സിസിടിവിയിൽ വ്യക്തം; ഇരിയണ്ണിയിൽ വളർത്തു നായയെ കൊണ്ടുപോയത് പുലി