കൂടൽമാണിക്യം ക്ഷേത്രത്തിൽ വീണ്ടും ആന ഇടഞ്ഞു, ഇന്ന് ഇടഞ്ഞത് മച്ചാട് ഗോപാലൻ, തളച്ച തെങ്ങ് മറിച്ചിട്ടു

Published : May 05, 2026, 01:42 PM IST
elephant machad gopalan

Synopsis

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനിടെ വീണ്ടും ആനയിടഞ്ഞു. റീൽസുകളിലൂടെ പ്രശസ്തനായ മച്ചാട് ഗോപാലൻ എന്ന ആനയാണ് പുലർച്ചെ ഇടഞ്ഞത്. ഇത്തവണത്തെ ഉത്സവത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്.

തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. മച്ചാട് ഗോപാലൻ എന്ന ആനയാണ് ഇടഞ്ഞത്. വിളക്ക് എഴുന്നള്ളിപ്പിന് ശേഷം ദേവസ്വത്തിൻ്റെ തന്നെ സ്ഥലമായ മഹാത്മ ലൈബ്രറിയ്ക്ക് സമീപമുള്ള പറമ്പിൽ തളച്ചിരുന്ന ആനയാണ് ഇടഞ്ഞത്. പറമ്പിലെ തെങ്ങിൽ തളച്ചിരുന്ന ആന തെങ്ങ് മറിച്ചിട്ടു. എലഫൻ്റ് സ്ക്വാഡ് അംഗങ്ങളും പാപ്പാൻമാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമ ഫലമായി ആനയെ തളയ്ക്കുകയായിരുന്നു.

തലകുലുക്കി വേഗത്തിൽ നടക്കുന്ന ആന റീൽസുകളിലൂടെ അടുത്ത കാലത്തായി ഏറെ പ്രസിദ്ധി നേടിയിരുന്നു. ആനയെ ഉടൻ തന്നെ ഇവിടെ നിന്നും മാറ്റുമെന്ന് അധികൃതർ അറിയിച്ചു. ഇത്തവണത്തെ ഉത്സവത്തിനിടെ ഇത് മൂന്നാം തവണയാണ് ആന ഇടയുന്നത്. വെള്ളിയാഴ്ച്ച വാഴ്‌വാടി കാശിനാഥൻ എന്ന ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടി കൊലപ്പെടുത്തിയിരുന്നു. അതിന് തൊട്ടടുത്ത ദിവസം ഗുരുവായൂർ ദേവദാസ് എന്ന ആന ഇടഞ്ഞ് പാപ്പാനെ ഓടിച്ചതോടെ ഉത്സവത്തിൽ പങ്കെടുക്കാതെ തിരിച്ച് അയച്ചു. തുടർന്നാണ് ഇന്ന് മച്ചാട് ഗോപാലനും ഇടഞ്ഞത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാക്കാൻ അനുമതി, വൈദ്യുതിക്ക് ഉയര്‍ന്ന നിരക്കിലുള്ള ചാര്‍ജ് ഈടാക്കാതിരിക്കാന്‍ ചോദിച്ചത് 700 രൂപ, മുന്‍ കെഎസ്ഇബി ഓവര്‍സിയര്‍ക്ക് തടവ് ശിക്ഷ
പതിവ് പണി അറിഞ്ഞു, രാത്രിയോട യുവാക്കൾ താമസിച്ച വീടുകളിലേക്ക് കയറിച്ചെന്നു, ആ പോക്ക് വെറുതെ ആയില്ല, പിടിച്ചത് കഞ്ചാവ് വിൽപന