
ഇടുക്കി: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുമായി സ്വന്തം ദുരിതാശ്വാസനിധി രൂപീകരിച്ച് ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത്. ഒരു വര്‍ഷം മുന്‍പ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നാടകം അവതരിപ്പിച്ച് നേടിയ മൂന്നര ലക്ഷത്തോളം രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് എത്തിയ ആദ്യ തുകയെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
'നിലവില്‍ പഞ്ചായത്തിലെ സ്വകാര്യ വ്യക്തികളില്‍ നിന്നുള്ള സഹായങ്ങളും സ്ഥാപനങ്ങളില്‍ നിന്നുള്ള സഹായങ്ങളും പദ്ധതിയ്ക്ക് പിന്തുണയാകുന്നുണ്ട്. ഇതുവരെ 45,000 രൂപയുടെ സാമ്പത്തിക സഹായമാണ് പൊതുജനങ്ങള്‍ക്കായി നല്‍കിയത്. പ്രകൃതിക്ഷോഭം, അപകടങ്ങള്‍, തീപിടുത്തം, ഇടിമിന്നല്‍ തുടങ്ങിയ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍, പരിക്കുകള്‍ തുടങ്ങിയവ സംഭവിക്കുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും അടിയന്തര സഹായമായി ദുരിതാശ്വാസനിധിയില്‍ നിന്ന് നസഹായം നല്‍കും. 5000 രൂപ മുതല്‍ 10000 രൂപ വരെയാണ് ഇത്തരത്തില്‍ നല്‍കുക. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പദ്ധതി ആരംഭിച്ചത്.' സര്‍ക്കാരില്‍ നിന്നുള്ള ദുരിതാശ്വാസ നടപടികളും സേവനങ്ങള്‍ക്കുമൊപ്പം പഞ്ചായത്തുതലത്തിലെ ഇടപെലുകള്‍ ജനങ്ങള്‍ക്ക് ആശ്വാസകരമാകുന്നുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് പറഞ്ഞു. പലപ്പോഴും അടിയന്തരഘട്ടങ്ങളില്‍ പ്രതിസന്ധിയിലാകുന്നവരെ പെട്ടന്നു സഹായിക്കാന്‍ പദ്ധതിയിലൂടെ സാധിക്കുന്നതായും ലതീഷ് പറഞ്ഞു.
വനിതാ കാറ്റില്‍ കെയര്‍ നിയമനം
നെടുങ്കണ്ടം ക്ഷീരവികസന യൂണിറ്റ് ഓഫീസിലെ വനിതാ കാറ്റില്‍ കെയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. നെടുങ്കണ്ടം ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ നിന്നും നിബന്ധനകള്‍ പ്രകാരം ജോലി ചെയ്യാന്‍ താല്‍പര്യമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 8000 രൂപ ഇന്‍സെന്റീവ് നല്‍കും. അപേക്ഷകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കി നെടുങ്കണ്ടം യൂണിറ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുളളവരും കുറഞ്ഞത് പത്താം ക്ലാസ് വിജയിച്ചവരുമായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ ഏഴ് വൈകിട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222099.
ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരുമകന്‍ അറസ്റ്റില്‍