ആയിരത്തിലധികം പ്രദര്‍ശന വസ്തുക്കൾ; പുതുമോടിയിൽ ശക്തൻ തമ്പുരാൻ കൊട്ടാരം, സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

Published : Dec 21, 2024, 09:06 AM ISTUpdated : Dec 21, 2024, 09:10 AM IST
ആയിരത്തിലധികം പ്രദര്‍ശന വസ്തുക്കൾ; പുതുമോടിയിൽ ശക്തൻ തമ്പുരാൻ കൊട്ടാരം, സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

Synopsis

 ശക്തൻ തമ്പുരാൻ മ്യൂസിയത്തിന്‍റെ നവീകരണ ഉദ്യമം കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തിയ കേരള സർക്കാരിനെ സുരേഷ് ഗോപി അഭിനന്ദിച്ചു

തൃശൂർ: തൃശൂരിൽ പുതുമോടിയോടെ പുനസജ്ജീകരിച്ച ശക്തൻ തമ്പുരാൻ കൊട്ടാരം തുറന്നു. നവീകരിച്ച മ്യൂസിയത്തിന്റെ ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. പഴയ കാലം മുതല്‍ ഇപ്പോഴുള്ളത് വരെയുള്ള ആയിരത്തിലധികം പ്രദര്‍ശന വസ്തുക്കൾ ഉൾപ്പെടുത്തിയാണ് മ്യൂസിയം പുനസജ്ജീകരിച്ചിരിക്കുന്നത്.

കേവലം സന്ദർശനത്തിനുള്ള ഇടങ്ങളിൽ നിന്നും പൈതൃകത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും സത്യസന്ധമായ കഥകൾ പറയുന്ന ഇടങ്ങളായി മ്യൂസിയങ്ങളെ മാറ്റുക എന്നതാണ് സംസ്ഥാന സർക്കാരിന്‍റെ ലക്ഷ്യമെന്ന് പുരാവസ്തു പുരാരേഖാ മ്യൂസിയം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ ആധുനിക രീതിയിൽ പുനസജ്ജീകരിച്ച ശക്തൻ തമ്പുരാൻ കൊട്ടാരം പുരാവസ്തു മ്യൂസിയത്തിന്‍റെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തൃശൂർ എന്ന സാംസ്കാരിക തലസ്ഥാനത്തിന്‍റെ തിലകക്കുറിയായ ശക്തൻ തമ്പുരാൻ മ്യൂസിയത്തിന്‍റെ നവീകരണ ഉദ്യമം കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തിയ കേരള സർക്കാരിനെ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി അഭിനന്ദിച്ചു. ഭാരതത്തിലെ മൺമറഞ്ഞുപോയ സാംസ്കാരിക കേന്ദ്രങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ് കേന്ദ്ര സർക്കാരിന്‍റെ ലക്ഷ്യമാണെന്ന് നവീകരിച്ച മ്യൂസിയം ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു.

പുരാതത്ത്വ പഠനങ്ങള്‍ക്കായി കൊച്ചി രാജ്യത്ത് ഒരു നൂറ്റാണ്ടു മുമ്പ് സ്ഥാപിക്കപ്പെട്ട കൊച്ചിന്‍ ആര്‍ക്കിയോളജി വകുപ്പിന്റെ നേതൃത്വത്തില്‍ 1938 ല്‍ സ്ഥാപിതമായ ചിത്രശാലയാണ് തൃശ്ശൂര്‍ പുരാവസ്തു മ്യൂസിയമായി വികസിച്ചത്. പിന്നീട് കൊല്ലങ്കോട് ഹൗസിലേക്ക് മാറ്റിയ മ്യൂസിയം കേരളത്തിന്റെ ചരിത്രം വരച്ചുകാട്ടുന്ന അപൂര്‍വ്വ പുരാവസ്തുക്കള്‍ കൂടി ഉള്‍പ്പെടുത്തി 2005 ല്‍ ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തില്‍ പുനസജ്ജീകരിക്കപ്പെട്ടു.

രാജരഥം, പുരാതത്ത്വ പഠനത്തിന്റെ കേരള വഴികൾ, ശിലാശില്പങ്ങൾ, കൊച്ചി രാജാവും ശക്തൻ തമ്പുരാനും തുടങ്ങി 14 ഗ്യാലറികളിലായി തിരിച്ച് ആയിരത്തിലധികം പ്രദർശന വസ്തുക്കളാണ് മ്യൂസിയത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. സിസിടിവി ക്യാമറകൾ, മിനിമാസ്റ്റ് ലൈറ്റുകൾ, ശവകുടീരത്തിന് അടുത്തായി നവീകരിച്ച നടപ്പാത, പൈതൃകോദ്യാനത്തിലടക്കം ഇരിപ്പിടങ്ങൾ തുടങ്ങിയവയും മ്യൂസിയത്തിൽ സജ്ജം. 

യോഗത്തിൽ  എംഎൽഎ പി ബാലചന്ദ്രൻ,  മേയർ എം കെ വർഗ്ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി എസ് പ്രിൻസ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ഡെപൂട്ടി മേയർ എം എൽ റോസി, പുരാവസ്തു ഡയറക്ടർ ഇ ദിനേശൻ, കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്‍റെ അവസാനത്തിൽ ബാംബൂ ബാൻഡായ വയലി ഫോക് ഗ്രൂപ്പ്  മുളസംഗീതം അവതരിപ്പിച്ചു.

800ലേറെ കിടക്കകൾ, 8.64 ലക്ഷം ചതുരശ്ര അടിയിൽ എറണാകുളത്തെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്; ഉദ്ഘാടനം മെയ് മാസത്തിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്