
കണ്ണൂർ: കണ്ണൂർ പാൽച്ചുരം റോഡിൽ ഒടുവിൽ അറ്റകുറ്റപ്പണി തുടങ്ങുന്നു. നാളെ മുതൽ ഇന്‍റർലോക്ക് ചെയ്യുന്ന ജോലികൾ തുടങ്ങും. ചരക്കുവാഹനങ്ങൾ കടത്തിവിടില്ല. നെടുംപൊയിൽ ചുരത്തിലൂടെ പോകണമെന്നാണ് നിർദേശം. ഒരാഴ്ചക്ക് ശേഷം ഗതാഗതം പൂർണമായി നിരോധിച്ച് ടാറിങ് ജോലികളും തുടങ്ങും. കണ്ണൂർ വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ദുരിത യാത്ര ഏഷ്യാനെറ്റ് ന്യൂസ് വാർത്താ പരമ്പരയായി നൽകിയിരുന്നു. കേരള റോഡ് ഫണ്ട് ബോർഡിനാണ് റോഡ് പരിപാലന ചുമതല.
ലക്ഷങ്ങളുടെ അറ്റക്കുറ്റപ്പണി വർഷാവർഷം നടത്തിയിട്ടും പാൽചുരത്തിൽ കുഴിയടയുന്നില്ലെന്ന് നിരന്തരം പരാതികൾ ഉയർന്നിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം റോഡിനായി ഒന്നരക്കോടിയിലധികം രൂപയാണ് ചിലവാക്കിയത്. റോഡ് പൂര്‍ണമായും ടാര്‍ ചെയ്തിട്ട് ഒന്നര പതിറ്റാണ്ടിലധികമായെന്നാണ് നാട്ടുകാരും ജനപ്രതിനിധികളും വെളിപ്പെടുത്തിയത്.
കോടികള്‍ ചെലവിട്ടിട്ടും അവയെല്ലാം വെള്ളത്തിലാക്കി സര്‍ക്കാര്‍ ഇവിടെ ഓഫ് റോഡ് എക്സിപീരിയന്‍സ് ആണ് ഒരുക്കിത്തരുന്നതെന്നായിരുന്നു നാട്ടുകാര്‍ രോഷത്തോടെ പറഞ്ഞിരുന്നത്. ഓരോ വര്‍ഷവും അറ്റകുറ്റപണിക്കായി ചുരം അടച്ചിടുമ്പോള്‍ കരുതും എല്ലാം ശരിയാകുമെന്ന്. എന്നാല്‍, ചുരം തുറന്നശേഷവും എല്ലാം പഴയതുപോലെ തന്നെ ആകുന്ന സ്ഥിതി വിശേഷമാണ് സംഭവിച്ചു കൊണ്ടിരുന്നത്. ചിലയിടങ്ങളില്‍ ഇൻര്‍ലോക്ക് പതിച്ചു സുരക്ഷിതമാക്കിയതൊഴിച്ചാല്‍ ചുരത്തിലെ ഭൂരിഭാഗം സ്ഥലങ്ങളും തകര്‍ന്നു തരിപ്പണമായ അവസ്ഥയിലായിരുന്നു.
2020ല്‍ 25 ലക്ഷം, 2021ല്‍ 65 ലക്ഷം 2022ല്‍ 85 ലക്ഷം എന്നിങ്ങനെ റോഡിന്‍റെ അറ്റകുറ്റപണിക്കായി തുക അനുവദിച്ചിട്ടുണ്ടെന്ന് വാര്‍ഡ് മെമ്പർ ഷാജി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഒന്നരക്കോടിയിലധിക റോഡിനായി അനുവദിച്ചിട്ടും റോഡ് പൂര്‍ണമായും ടാര്‍ ചെയ്തിട്ടില്ല. മണ്ണിടിയുന്നതിനാല്‍ ചുരത്തിലെ ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമായ പരിപാലിക്കപ്പെടുന്നില്ലെന്നും വെള്ളം റോഡിലേക്ക് കുത്തിയൊലിക്കുന്നതാണ് റോഡ് പൊളിയുന്നതിന്‍റെ പ്രധാന കാരണമെന്നും ഷാജി പറഞ്ഞു. വെള്ളമൊഴുകിപോകാനുള്ള സംവിധാനം പോലും ചുരത്തില്‍ ഇതുവരെ ഒരുക്കിയിട്ടില്ലെന്നും നാട്ടുകാർ ആക്ഷേപമുന്നയിച്ചിരുന്നു.