ലോറിയിടിച്ച് റിട്ട. പൊലീസ് ഉദ്യോഗസ്ഥന് മരുമകളുടെ മുന്നില്‍ ദാരുണാന്ത്യം

Published : Oct 08, 2018, 11:12 PM IST
ലോറിയിടിച്ച് റിട്ട. പൊലീസ് ഉദ്യോഗസ്ഥന് മരുമകളുടെ മുന്നില്‍ ദാരുണാന്ത്യം

Synopsis

അപകട സമയം  മകന്റെ ഭാര്യ മറ്റൊരു സ്കൂട്ടറിൽ രാധാകൃഷ്ണപിള്ളയുടെ പിറകിൽ ഉണ്ടായിരുന്നു. കനാൽ പാലത്തിനു മുകളിലെത്തിയപ്പോൾ പിറകെ  ലോഡുമായി എത്തിയ ലോറിക്ക് സൈഡ് കൊടുക്കാനായി നിർത്തിയ ബൈക്കിൽ ലോറി തട്ടുകയായിരുന്നു.

ചാരുംമൂട്: ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ മരുമകളുടെ കൺമുന്നിൽ മരിച്ചു. നൂറനാട് പടനിലം നിലയ്ക്കൽ മേലേതിൽ രാധാകൃഷണപിള്ള (73) ആണ് മരിച്ചത്.തിങ്കളാഴ്ച (ഇന്ന് ) രാവിലെ പത്ത് മുപ്പതിനോടെ നൂറനാട് പാറ ജംഗ്ഷൻ ഇടപ്പോൺ റോഡിൽ കനാൽ ജംഗ്ഷന് സമീപമായിരുന്നു സംഭവം.  വീട്ടിൽ നിന്നും നൂറനാട് ജംഗ്ഷനിലേക്ക് ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം. 

അപകട സമയം  മകന്റെ ഭാര്യ മറ്റൊരു സ്കൂട്ടറിൽ രാധാകൃഷ്ണപിള്ളയുടെ പിറകിൽ ഉണ്ടായിരുന്നു. കനാൽ പാലത്തിനു മുകളിലെത്തിയപ്പോൾ പിറകെ  ലോഡുമായി എത്തിയ ലോറിക്ക് സൈഡ് കൊടുക്കാനായി നിർത്തിയ ബൈക്കിൽ ലോറി തട്ടുകയായിരുന്നു. തുടർന്ന്  ലോറിക്ക് അടിയിലേക്ക് രാധാകൃഷ്ണപിള്ള വീഴുകയും പിറകു ഭാഗത്തെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. ഹെൽമറ്റ് കഷണങ്ങളായി ചിതറിയ നിലയിലായിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടുകാർ കണ്ടില്ല, രണ്ടര വയസുകാരി മുറിക്കുള്ളിൽ കയറി കുറ്റിയിട്ടു, വിവരമറിഞ്ഞ് പാഞ്ഞെത്തി രക്ഷകരായി കാഞ്ഞിരപ്പള്ളി ഫയ‍ർഫോഴ്സ്
കിടപ്പുമുറിയിലെ ജനലിലൂടെ അകത്തേക്ക് വന്ന കൈ കുഞ്ഞിന്റെ കാലിൽ തട്ടി; കരച്ചിൽ കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ സിസിടിവിയിൽ കണ്ടത് മോഷണ ശ്രമം