പണമുള്ള ഫയൽ മറന്നത് ഡിറ്റിപി സെന്‍ററിൽ, എത്തപ്പെട്ടത് ഹരിതകര്‍മ്മ അംഗങ്ങളുടെ കൈകളിൽ; തിരികെ നൽകി മാതൃക

Published : Apr 12, 2024, 10:06 PM IST
പണമുള്ള ഫയൽ മറന്നത് ഡിറ്റിപി സെന്‍ററിൽ, എത്തപ്പെട്ടത് ഹരിതകര്‍മ്മ അംഗങ്ങളുടെ കൈകളിൽ; തിരികെ നൽകി മാതൃക

Synopsis

കെട്ടിട നിർമ്മാണ കരാറുകാരനായി ജോലി ചെയ്തു വരവെ ഡി റ്റി പി സെന്‍ററിലെത്തിയശേഷം പണമടങ്ങിയ ഫയല്‍ മറന്നുപോകുകയായിരുന്നു

ഹരിപ്പാട്: പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് കളഞ്ഞുകിട്ടിയ പണം തിരികെ നല്‍കി വിയപുരത്ത് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ മാതൃകയായി.  പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പായിപ്പാട് എം സി എഫില്‍ എത്തിച്ച്  തരം തിരിക്കുമ്പോഴാണ് പടമണങ്ങിയ ഫയൽ കിട്ടിയത്. കൃഷ്ണപുരം സ്വദേശി റിട്ട.  പൊതുമരാമത്ത് വകുപ്പ് എൻജിനീയർ സുശീലന്‍റേതായിരുന്നു പണം.

കെട്ടിട നിർമ്മാണ കരാറുകാരനായി ജോലി ചെയ്തു വരവെ ഡി റ്റി പി സെന്‍ററിലെത്തിയശേഷം പണമടങ്ങിയ ഫയല്‍ മറന്നുപോകുകയായിരുന്നു. പ്ലാസ്റ്റിക്കെന്ന് കരുതി ഹരിത കര്‍മ്മ സേനയ്ക്ക് നല്‍കാറുള്ള ചാക്കിലേക്ക് സെന്‍ററുകാരന്‍ ഫയല്‍ മാറ്റുകയായിരുന്നു. പ്രത്യേക ചാക്കിലാക്കി ഹരിത കര്‍മ്മ സേനാംഗകള്‍ എംസിഎഫിലേക്ക് കൊണ്ടുവന്ന്  തരം തിരിക്കുമ്പോഴാണ് രൂപയടങ്ങിയ ഫയല്‍ ശ്രദ്ധയില്‍പ്പെട്ടത്.

ഫയലില്‍ ബന്ധപ്പെട്ട രേഖകളും ഫോണ്‍ നമ്പരുമുണ്ടായിരുന്നു. തുടർന്ന് ഉടമയെ കണ്ടെത്തുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ സുരേന്ദ്രന്‍ ഉടമയ്ക്ക് കളഞ്ഞുകിട്ടിയ പണം അടങ്ങിയ ഫയല്‍  നല്‍കി. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

പിടിക്കപ്പെടുന്ന 407-ാമത്തെ ആൾ, സ്കൂട്ടർ കഴുകിയതിന് പിഴ 5000; കടുത്ത നടപടികൾ, ആകെ പിഴ ഈടാക്കിയത് 20.3 ലക്ഷം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷെയർ ട്രേഡിങ് വഴി അധിക വരുമാനം വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക് പരസ്യം; 62 കാരന് നഷ്ടമായത് 2.14 കോടി, കേസെടുത്ത് പൊലീസ്
5 വയസ്സുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം, കൊല്ലത്ത് 65കാരൻ പിടിയിൽ