
തിരുവനന്തപുരം: മകളെ സ്കൂളിൽ നിന്നും കൂട്ടി കൊണ്ട് വരാൻ പോയ യുവതി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് മരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ ഉദിയനൂര്‍ പുളിയംപള്ളില്‍ വീട്ടില്‍ ജിജി ജോസഫിന്‍റെ ഭാര്യ പ്രീത (39) ആണ് നാലാഞ്ചിറ കുരിശ്ശടി ജങ്ഷന് സമീപം കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് മരിച്ചത്. നാലാഞ്ചിറ സര്‍വോദയ സ്കൂളിൽ പഠിക്കുന്ന മകളെ സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ടുവരാന്‍ പോകുന്ന വഴിയിലാണ് പ്രീത അപകടത്തില്‍പ്പെട്ടത്.
സ്കൂട്ടറിൽ, പ്രീത സഞ്ചരിച്ച അതേ ദിശയില്‍ വന്ന ബസ് സ്കൂട്ടറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ പ്രീതയുടെ തലയിലൂടെ ബസിന്‍റെ ചക്രം കയറി ഇറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരിച്ച പ്രീതയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: ജീജ, ജീന.
Read More: റോഡ് പുനര്‍നിര്‍മിക്കാന്‍ എംഎല്‍എ ഫണ്ട് അനുവദിച്ചു; പക്ഷേ, പഞ്ചായത്ത് രജിസ്റ്ററില്‍ റോഡ് കാണാനില്ല!
ആണ്‍വേഷത്തില്‍ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതിക്ക് പത്ത് വർഷം തടവും പിഴയും
മാവേലിക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആൺവേഷത്തിൽ ജീവിക്കുകയായിരുന്ന യുവതി തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിക്ക് പത്ത് വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. ഹരിപ്പാട് പ്രത്യേക ഫാസറ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ (27)യെ ആണ് പത്ത് വർഷം കഠിന തടവിനും ഒരു ലക്ഷത്തി ഏഴായിരം രൂപ പിഴയും വിധിച്ച് ഹരിപ്പാട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എസ് സജികുമാർ ഉത്തരവായത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ചന്തു എന്ന വ്യാജ അക്കൗണ്ടിലൂടെ സന്ധ്യ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദമുണ്ടാക്കി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നതാണ് കേസ്. ഈ കേസില്‍ സന്ധ്യ പോലീസിന്‍റെ പിടിയിലാകുമ്പോൾ മാത്രമാണ് സന്ധ്യ യുവതിയായിരുന്നുവെന്ന വിവരം പെൺകുട്ടി തിരിച്ചറിയുന്നത്. ഒമ്പത് ദിവസം തന്‍റെ കൂടെയുണ്ടായിരുന്ന പെൺകുട്ടിയിൽ നിന്ന് സ്വർണ്ണവും പണവും ഇവർ കൈക്കലാക്കുകയിരുന്നു. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് രഘു ഹാജരായി.
Read More: ഭൂപടത്തില്‍ ഇല്ല, ഹിമാലയത്തില്‍ 15,750 അടി ഉയരെ അജ്ഞാത തടാകം കണ്ടെന്ന് യുവാക്കള്‍!
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam