
തൃശൂർ: പുതുക്കാട് ദേശീയപാതയിൽ ബൈക്കും മണ്ണുമാന്തി യന്ത്രവും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ബൈക്കില്‍ യാത്ര ചെയ്തിരുന്ന കോഴിക്കോട് തിരുവമ്പാടി സ്വദേശികളായ അതുൽ,പുറംചിറയില്‍ ശരത് എന്നിവരാണ് മരിച്ചത്. ഇരുവർക്കും 23 വയസായിരുന്നു.
പുലര്‍ച്ചെ നാലരയ്ക്കായിരുന്നു അപകടം. കളമശേരി ലിറ്റില്‍ ഫ്‌ളവര്‍ എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൈപ്പിങ്ങ് ആന്‍ഡ് സ്ട്രച്ചറല്‍ വിദ്യാര്‍ഥികളാണ് ഇരുവരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതിനാൽ വീട്ടിലേയ്ക്ക് പോകുകയായിരുന്നു ഇവര്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam