റോഡ് പണിക്കെത്തിച്ച റോളർ നിയന്ത്രണം വിട്ട് പതിച്ചത് കിണറ്റിൽ, ഓപ്പറേറ്റർക്ക് പരിക്ക്

Published : Mar 16, 2025, 12:01 PM IST
റോഡ് പണിക്കെത്തിച്ച റോളർ നിയന്ത്രണം വിട്ട് പതിച്ചത് കിണറ്റിൽ, ഓപ്പറേറ്റർക്ക് പരിക്ക്

Synopsis

കിണറിൽ വീണ റോളർ ക്രെയിന്റെ സഹായത്തോടെയാണ് കിണറിൽ നിന്ന് കയറ്റിയത്

മാലോം: റോഡ് ടാർ ചെയ്യാൻ കൊണ്ടുവന്ന റോളറിന് നിയന്ത്രണം നഷ്ടമായി. ചെന്ന് വീണത് റോഡ് സൈഡിലെ കിണറ്റിൽ. കാസർകോട് ജില്ലയിലെ മാലോത്താണ് സംഭവം. മാലോം ചുള്ളിയിൽ റോഡ് ടാർ ചെയ്യാൻ എത്തിച്ച റോളർ ആണ് കിണറ്റിൽ വീണത്. ശനിയാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. ചുള്ളി സി. വി. കോളനി റോഡ് പണിക്ക്പു രോഗമിക്കുന്നതിനിടെയാണ് അപകടം നടന്നത്. അഷ്‌റഫ്‌ എന്നയാളുടെ കിണറിലേക്കാണ് റോളർ നിയന്ത്രണം വിട്ട് മറിഞ്ഞത്. റോളർ ഓടിച്ചിരുന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാലോത്തു നിന്നും ക്രെയിനെത്തിയാണ് റോളർ കിണറിനു വെളിയിൽ എത്തിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു