താമരശേരി പൊലീസ് സ്റ്റേഷന്റെ സമീപത്തെ കെട്ടിടത്തില്‍ കവര്‍ച്ച;  മോഷ്ടിച്ചത് സ്വര്‍ണത്തരികള്‍ 

Published : Jun 16, 2023, 12:13 PM IST
താമരശേരി പൊലീസ് സ്റ്റേഷന്റെ സമീപത്തെ കെട്ടിടത്തില്‍ കവര്‍ച്ച;  മോഷ്ടിച്ചത് സ്വര്‍ണത്തരികള്‍ 

Synopsis

താമരശേരി മേഖലയിലെ വാഹനങ്ങളില്‍ നിന്നും, അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ നിന്നും മോഷണം പതിവായിരിക്കുകയാണ്. 

കോഴിക്കോട്: താമരശേരി പൊലീസ് സ്റ്റേഷന്‍ ചുറ്റുമതിലിനോട് ചേര്‍ന്ന കെട്ടിടത്തിലും കവര്‍ച്ച. സ്വര്‍ണ ഉരുക്കുന്ന മഹാരാഷ്ട്ര സ്വദേശി വിനോദ് വസന്തിന്റെ സ്ഥാപനത്തിലാണ് രാത്രി മോഷണം നടന്നത്. 15000 രൂപയില്‍ അധികം വിലവരുന്ന സ്വര്‍ണത്തരികളാണ് മോഷണം പോയത്. സംഭവത്തില്‍ വിനോദ് വസന്ത് പൊലീസില്‍ പരാതി നല്‍കി.

വിനോദിന്റെ കടയില്‍ നിന്ന് ഇറങ്ങിയ മോഷ്ടാവ്, പിന്നീട് സമീപത്തെ ശ്രീഹരി ഹോട്ടലിന്റെ പുറകുവശത്തുകൂടെ  ഹോട്ടലിന് അകത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ശേഷം ഹോട്ടലിനു പുറകില്‍ ഉണക്കാനിട്ട ഒരു ലുങ്കി എടുത്ത് ധരിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഹോട്ടലിലെ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

താമരശേരി മേഖലയിലെ വാഹനങ്ങളില്‍ നിന്നും, അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ നിന്നും മോഷണം പതിവായിരിക്കുകയാണ്. എന്നാല്‍ പല പരാതികളിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം. അതിഥി തൊഴിലാളികളെ കബളിപ്പിച്ച് ഫോണുകളും പണവും കവര്‍ച്ച ചെയ്ത സംഭവത്തില്‍ ഒരാഴ്ചയായിട്ടും പ്രതിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല."
 

   'മാധ്യമവേട്ടയ്ക്ക് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ്'; അംഗീകരിക്കാനാകില്ലെന്ന് വി ഡി സതീശന്‍
 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്