മുക്കുപണ്ടം പണയം വെക്കാൻ ശ്രമം; കള്ളി വെളിച്ചത്തായപ്പോള്‍ യുവാവ് ഓടി രക്ഷപ്പെട്ടു

By Web TeamFirst Published May 4, 2019, 9:48 PM IST
Highlights

കഴിഞ്ഞ 30 തീയതിയും ഇവിടെ മുക്ക് പണ്ടം പണയം വെച്ചിരുന്നു. ഇരുപത്തിരണ്ടു ഗ്രാം ഉള്ള മാല 40000രൂപക്കാണ് പണയം വച്ചത്. 

ഹരിപ്പാട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെക്കാൻ വന്ന യുവാവ് കള്ളി വെളിച്ചത്തായപ്പോള്‍ നാട്ടുകാരെ വെട്ടിച്ചു ഓടി രക്ഷപെട്ടു. മുതുകുളം പേരാ ത്തുമുക്കിന് സമീപമുള്ള സുരേഷിന്റെ ഉടമസ്ഥ തയിലുള്ള ഫൈനാൻസിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം ഉച്ചക്ക് പന്ത്രണ്ടരയോടെ പണയം വെക്കാനായി ഒരാൾ എത്തുകയായിരുന്നു. 

ഈ സമയം സ്ഥാപനത്തിൽ ജീവനക്കാരി മാത്രമേ ഉണ്ടായിരുന്നുള്ളു. ഇയാളുടെ പെരുമാറ്റത്തിൽ  സംശയം തോന്നിയ ഇവർ സുരേഷിനെ  വിവരം അറിയിച്ചു. തുടർന്ന് സുരേഷ് ഫോണിൽ സമീപത്തെ കടകളിൽ വിവരം അറിയിച്ചു. ഇവർ ചേർന്ന് ഇയാളെ ഇവിടെ തടഞ്ഞു വെക്കുകയായിരുന്നു. 

ഈ സമയം ഇയാൾ ഫോണിൽ വിളിച്ചതനുസരിച് ഒരു സ്ത്രീ സ്കൂട്ടറിൽ ഇവിടെ എത്തി. ഉടൻ ഇയാൾ നാട്ടുകാരിൽ നിന്നും കുതറി ഓടി സ്കൂട്ടറിൽ കയറി രക്ഷപെ ടുകയായിരുന്നു. ഒരു പവന്റെ നാലു വളകളാണ് ഇന്ന് കൊണ്ടുവന്നത്. ഇയാൾ കൊണ്ടുവന്നു ആഭരണങ്ങളും, ആധാർ കാർഡും സ്ഥാപനത്തിൽ ഉണ്ട്.

കഴിഞ്ഞ 30 തീയതിയും ഇവിടെ മുക്ക് പണ്ടം പണയം വെച്ചിരുന്നു. ഇരുപത്തിരണ്ടു ഗ്രാം ഉള്ള മാല 40000രൂപക്കാണ് പണയം വച്ചത്. ഇതിന്റെ പരാതി കനകക്കുന്ന് പോലീസിൽ നൽകിയിരുന്നു.  പണയം വച്ച ആളിന്റെ തിരിച്ചറിയൽ രേഖ വ്യാജം ആയിരുന്നു.
 

click me!