ഉഗ്രശബ്ദത്തോടെ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

Published : Jun 29, 2024, 09:55 PM IST
ഉഗ്രശബ്ദത്തോടെ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

Synopsis

താമസിക്കാന്‍ കഴിയാത്ത തരത്തില്‍ വീടിന് നാശം സംഭവിച്ചതിനാല്‍ ഈ മഴക്കാലത്ത് ഇനി എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ഈ കുടുംബം

കോഴിക്കോട്: ഉഗ്രശബ്ദത്തോടെ വീടീന്റെ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നുവീണു. ഒളവണ്ണക്ക് സമീപം മാമ്പുഴ കാട്ടുമീത്തല്‍ ജോയിയുടെ വീടാണ് താമസിക്കാന്‍ കഴിയാത്തവിധം കേടുപാട് സംഭവിച്ചത്. ശബ്ദം കേട്ടയുടനെ വീട്ടുകാര്‍ പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെയാണ് അപകടം നടന്നത്. ജോയിയും ഭാര്യയും മൂന്ന് മക്കളുമാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. ശബ്ദം കേട്ടതിന് പിന്നാലെ അഞ്ച് പേരും പുറത്തേക്ക് ഓടുകയായിരുന്നു. നിമിഷനേരം കൊണ്ട് വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും ഭിത്തിയടക്കം താഴേക്ക് പതിക്കുകയായിരുന്നു. താമസിക്കാന്‍ കഴിയാത്ത തരത്തില്‍ വീടിന് നാശം സംഭവിച്ചതിനാല്‍ ഈ മഴക്കാലത്ത് ഇനി എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ഈ കുടുംബം. പഞ്ചായത്ത് അധികൃതര്‍ക്കും വില്ലേജ് ഓഫീസിലും ജോയി ഇതുസംബന്ധിച്ച് അപേക്ഷ നല്‍കിയിട്ടുണ്ട്.

ദില്ലിക്ക് പിന്നാലെ ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിലും മേൽക്കൂര തകർന്നുവീണു, അപകടത്തിൽ വിശദീകരണം തേടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുഞ്ഞാണെന്ന പരിഗണന പോലും നൽകാതെ ക്രൂരത, വയനാട്ടിൽ പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം; 46 കാരന് 3 വർഷം തടവ്
സിഎ എന്ന് പരിചയപ്പെടുത്തി, ജിഎസ്ടി കണക്ക് ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് ഗുരുവായൂരിലെ ലോഡ്ജ് ഉടമയിൽ നിന്ന് തട്ടിയത് 13 ലക്ഷം; 56കാരൻ പിടിയിൽ