പ്രളയദുരിത ബാധിതര്‍ക്കായി റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റിയുടെ സ്നേഹവീട്; താക്കോല്‍ കൈമാറി

By Web TeamFirst Published May 5, 2019, 7:59 PM IST
Highlights

പ്രളയദുരിത ബാധിതര്‍ക്കായി റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റി നിര്‍മ്മിച്ച് നല്‍കുന്ന സ്നേഹവീടിന്‍റെ  താക്കോല്‍ ഡിസ്ട്രിക്റ്റ് ഗവർണർ  ഡോ ഇ കെ ഉമ്മറിൽ നിന്ന് കക്കോടി സ്വദേശി അജിതയും ചെലവൂർ സ്വദേശി ബാവയിയും  ഏറ്റുവാങ്ങി

കോഴിക്കോട് : പ്രളയദുരിത ബാധിതര്‍ക്കായി റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റി നിര്‍മ്മിച്ച് നല്‍കുന്ന സ്നേഹവീടിന്‍റെ  താക്കോല്‍ ഡിസ്ട്രിക്റ്റ് ഗവർണർ  ഡോ ഇ കെ ഉമ്മറിൽ നിന്ന് കക്കോടി സ്വദേശി അജിതയും ചെലവൂർ സ്വദേശി ബാവയിയും  ഏറ്റുവാങ്ങി. സിവിൽ സർവ്വീസ്  പരീക്ഷയിൽ  ഉന്നത  റാങ്ക് നേടിയ   ശ്രീധന്യയെ ചടങ്ങിൽ ആദരിച്ചു. റോട്ടറി സൈബർ സിറ്റി പ്രസിഡന്‍റ് സി എസ് ആഷിഖ് ,സെക്രട്ടറി എം എം ഷാജി ,അസിസ്റ്റന്‍റ് ഗവർണ്ണർ മുഹമ്മദലി, മസൂദ് എച്ച് തുടങ്ങിയവർ സംസാരിച്ചു. 

ഇതിന് പുറമെ കട്ടാങ്ങൽ പിന്നോക്ക വിഭാഗം കോളനിയിൽ നിർമ്മിച്ച  ടോയിലറ്റുകളുടെ ഉദ്ഘാടനവും , നയനാർ ബാലികാസദനത്തിൽ  പ്രവർത്തിക്കുന്ന  മുതിർന്ന ഭിന്നശേഷിക്കാരുടെ വെക്കേഷണൽ ട്രയിനിംഗ്‌ സെന്‍ററിന് വേണ്ടി നിർമ്മിച്ച  ടോയിലറ്റുകളുടെ ഉദ്ഘാടനവും നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഗാർഡനിങ്ങ് പദ്ധതിയുടെ ഉദ്ഘാടനവും  നടന്നു. തിരദേശത്തെ നിർദ്ധനരായ 100 വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ ഉൾപ്പെട്ട കിറ്റിന്‍റെ കൂപ്പൺ ഉദ്ഘാടനം പ്രസിഡന്റ് സി എസ് ആഷിഖ് നിർവ്വഹിച്ചു.

click me!