
പാലക്കാട്: മണ്ണാർക്കാട് എം എൽ എ എൻ. ഷംസുദ്ദീൻ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനത്തിന്റെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിന് നഗരസഭയുടെ നോട്ടീസ്. വടക്കുമണ്ണത്ത് സ്ഥാപിച്ച ഫ്ലക്സ് ബോർഡിനാണ് നഗരസഭ പിഴ ചുമത്തി നോട്ടീസ് നൽകിയത്. ഇവിടെ സ്ഥാപിച്ച രണ്ട് ബോർഡുകൾക്കായി 10,000 രൂപ പിഴയാണ് ചുമത്തിയിരിക്കുന്നത്. പരിപാടിയുടെ സംഘാടകനായ ആനമൂളിയിലെ ടി കെ ഫൈസലിനാണ് നഗരസഭ സെക്രട്ടറി നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനകം പിഴ അടയ്ക്കാനാണ് നോട്ടിസ് നൽകിയിരുക്കുന്നത്. അതേസമയം പിഴ നോട്ടീസ് നൽകാനെത്തിയ നഗരസഭ ജീവനക്കാർക്കെതിരെ ചെറിയ തോതിൽ പ്രതിഷേധവും ഉയർന്നു. 'സാറെ പോകാൻ പറ്റില്ല' എന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം.
വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam