പെരുമ്പാവൂരിൽ നടുറോഡിൽ ഓടിക്കൊണ്ടിരുന്ന അംബാസിഡർ കാറിന് തീ പിടിച്ചു, ഭാഗികമായി കത്തിനശിച്ച് കാർ

Published : Nov 06, 2024, 11:12 AM IST
പെരുമ്പാവൂരിൽ നടുറോഡിൽ ഓടിക്കൊണ്ടിരുന്ന അംബാസിഡർ കാറിന് തീ പിടിച്ചു, ഭാഗികമായി കത്തിനശിച്ച് കാർ

Synopsis

രാവിലെ 9 മണിയോടെ ഇരിങ്ങോൾ വൈദ്യശാലപ്പടി പെട്രോൾ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. യാത്രക്കാർ ഇറങ്ങിയോടിയതിനാൽ അഗ്നിബാധയിൽ ആളപായമില്ല

ആലുവ: എറണാകുളം പെരുമ്പാവൂർ ആലുവ മൂന്നാർ റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇരിങ്ങോൾ വൈദ്യശാലപ്പടി പെട്രോൾ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കുറുപ്പുംപടി മുടിക്കരായി സ്വദേശി ജോർജിന്റെ അംബാസിഡർ കാറിനാണ് തീപിടിച്ചത്.

കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ പുറത്തേക്കിറങ്ങി ഓടി. ആളി പടർന്ന തീ അണച്ചപ്പോഴേയ്ക്കും കാർ ഭാഗികമായി കത്തി നശിച്ചിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് കാറിലെ തീ നിയന്ത്രണ വിധേയമാക്കിയത്. യാത്രക്കാർ പരിക്കുകളും ഇല്ലാതെ രക്ഷപ്പെട്ടു. അഗ്നിബാധയുടെ കാരണമെന്താണെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

റോഡിൽ നിരവധി വാഹനങ്ങൾ ഉണ്ടായിരുന്ന സമയത്താണ് അപകടമുണ്ടായത്. കത്തുന്ന കാറിന് സമീപത്തായി ഇലക്ട്രിക് പോസ്റ്റുമുണ്ടായിരുന്നു. എന്നാൽ വലിയ അപകടങ്ങളുണ്ടാവുന്നതിന് മുൻപ് അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം