നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ ബാക്കി, ആയുർവേദ ചികിത്സയ്ക്കെത്തിയ റഷ്യൻ പൗരൻ ഹോട്ടലിൽ മരിച്ച നിലയിൽ

Published : Feb 19, 2026, 12:10 AM IST
russian tourist found dead

Synopsis

കഴിഞ്ഞ മാസം നാലിനാണ് സഹോദരനായ ദിമിത്രി, സുഹൃത്ത് സെർജി മിനാക്കോവ് എന്നിവർക്കൊപ്പമാണ് ഇയാൾ വിഴിഞ്ഞത്തെത്തിയത്

തിരുവനന്തപുരം: റഷ്യൻ സഞ്ചാരിയെ വിഴിഞ്ഞത്ത് സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. റഷ്യയിലെ മോസ്കോയിൽ നിന്നും ആയുർവേദ ചികിത്സയ്ക്കായി വിഴിഞ്ഞം പുളിങ്കുടിയിലെ സ്വകാര്യ ഹോട്ടലിൽ കഴിഞ്ഞിരുന്ന പവേൽ പൊഡ്ഗ്രോ നോവ് (47) ആണ് നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ ശേഷിക്കെ മരണപ്പെട്ടത്. കഴിഞ്ഞ മാസം നാലിനാണ് സഹോദരനായ ദിമിത്രി, സുഹൃത്ത് സെർജി മിനാക്കോവ് എന്നിവർക്കൊപ്പമാണ് ഇയാൾ വിഴിഞ്ഞത്തെത്തിയത്. രാവിലെ 4ന് തിരികെ നാട്ടിലേക്ക് പോകേണ്ടതായിരുന്നു. ഇതിനായി സഹോദരൻ രാത്രി 12.45 ഓടെ പവേലിനെ വിളിച്ചുണർത്താൻ എത്തിയപ്പോൾ അനക്കമില്ലാതെ കിടക്കുകയായിരുന്നു. 

ഉടൻ സുഹൃത്തിനെയും കൂട്ടി വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സഹോദരൻ പൊലീസിന് മൊഴി നൽകി. അമിതവണ്ണമുള്ള പവേലിന് 180 കിലോയോളം ഭാരമുണ്ടായിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് വിശദമാക്കി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് നടപടിക്രമങ്ങൾ പൂർതിയാക്കിയ ശേഷം മൃതദേഹം വിട്ടുനൽകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രഹസ്യവിവരം കിട്ടി, പിന്നാലെ വീട്ടിലെത്തി എക്സൈസ്; കോണിപ്പടിയോട് ചേര്‍ന്നുള്ള അലമാരയിൽ ഒളിപ്പിച്ചിരുന്ന 525 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
എംഡിഎംഎ കേസിൽ ഭാര്യയും ഭർത്താവും പിടിയില്‍; വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ ലഹരി വിൽപ്പന