എത്തിയത് കൈക്ക് വേദനയുമായി, എക്സ്റേ വേണമെന്ന് പറഞ്ഞു; ഡോക്ടറെ കാബിനിൽ പൂട്ടിയിട്ട് ഇടിച്ചു, പ്രതി അറസ്റ്റിൽ

Published : Mar 25, 2024, 09:29 PM IST
എത്തിയത് കൈക്ക് വേദനയുമായി, എക്സ്റേ വേണമെന്ന് പറഞ്ഞു; ഡോക്ടറെ കാബിനിൽ പൂട്ടിയിട്ട്  ഇടിച്ചു, പ്രതി അറസ്റ്റിൽ

Synopsis

ഏലപ്പാറ സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർ രാജു ജോസഫ്,  നഴ്സ് അലോൻസിയ  എന്നിവരെയാണ് ചികിത്സ തേടിയെത്തിയ സോമൻ  മർദ്ദിച്ചത്. 

ഇടുക്കി: ഏലപ്പാറയിൽ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെയും നഴ്‌സിനെയും മർദ്ദിച്ച കേസിൽ  ബോണാമി സ്വദേശി അല്ലി ഭവൻ വീട്ടിൽ സോമനെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു. ഏലപ്പാറ സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർ രാജു ജോസഫ്,  നഴ്സ് അലോൻസിയ  എന്നിവരെയാണ് ചികിത്സ തേടിയെത്തിയ സോമൻ  മർദ്ദിച്ചത്. 

കൈക്ക് വേദനയുണ്ടെന്ന് പറഞ്ഞാണ് സോമൻ എത്തിയത്. എക്സ് റേ ആവശ്യമാണെന്നും അതിനുള്ള സൗകര്യം ഇല്ലെന്നും ഡോക്ടർ പറഞ്ഞു. അൽപ നേരം കഴിഞ്ഞ് ഡോക്ടറുടെ ക്യാബിനിൽ കയറിയ സോമൻ  കാബിൻ അടച്ചിട്ട ശേഷം ഡോക്ടറെ അസഭ്യം പറഞ്ഞു.  ഇത് കേട്ട് ക്യാബിനിൽ എത്തിയ നേഴ്‌സിൻറെ മുഖത്ത് അടിക്കുകയും തടയാൻ എത്തിയ ഡോക്ടറെ മർദ്ദിക്കുകയും ആയിരുന്നു. സോമനെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

ഭര്‍ത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോകുംവഴി അപകടം; കണ്ടെയ്‌നര്‍ ലോറിയിടിച്ച് ഭാര്യ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുനെല്ലിയിലെ സിപിഎം പ്രവർത്തകരുടെ വർഗീയ മുദ്രാവാക്യം: പരാതി നൽകി മുസ്ലീം ലീഗ്, മുദ്രാവാക്യം വിളിച്ച പ്രവർത്തകരോട് ഹാജരാകാൻ പൊലീസ്
ആദ്യം വന്നത് പനി, മുഖക്കുരുവിൽ നിന്നടക്കം രക്തം വാ‌‌‌‍‌ർന്നു, കോമയിലെത്തി; 23കാരിയായ മെഡിക്കൽ വിദ്യാ‌ത്ഥിനി ജോർജിയയിൽ വെന്റിലേറ്ററിൽ