സിനിമാ ചിത്രീകരണത്തിനിടെ സജീവൻ കുഴ‍ഞ്ഞു വീണു; ചികിത്സക്കിടെ ഭാര്യക്ക് കാൻസറും സ്ഥിരീകരിച്ചു, സഹായം തേടുന്നു

Published : Feb 08, 2024, 07:23 AM IST
സിനിമാ ചിത്രീകരണത്തിനിടെ സജീവൻ കുഴ‍ഞ്ഞു വീണു; ചികിത്സക്കിടെ ഭാര്യക്ക് കാൻസറും സ്ഥിരീകരിച്ചു, സഹായം തേടുന്നു

Synopsis

ഗുരുതര രോഗം ബാധിച്ച് ഇരുവരും ജീവിതം മുന്നോട്ട് കൊണ്ട് പോകാനാകാത്ത സ്ഥിതിയിലാണ്. സജീവന് തലച്ചോറിന് ടിബിയും ഭാര്യക്ക് കാൻസറുമാണെന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.  

തിരുവനന്തപുരം: സിനിമാ രംഗത്ത് ആർട്ട് അസോസിയേറ്റ് ഡയറക്ടറായിരുന്ന സജീവനും ഭാര്യ രമയും ചികിത്സാ സഹായം തേടുന്നു. ഗുരുതര രോഗം ബാധിച്ച് ഇരുവരും ജീവിതം മുന്നോട്ട് കൊണ്ട് പോകാനാകാത്ത സ്ഥിതിയിലാണ്. സജീവന് തലച്ചോറിന് ടിബിയും ഭാര്യക്ക് കാൻസറുമാണെന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.  

എന്നു നിന്റെ മൊയ്തീൻ, ഹൗ ഓൾഡ് ആർയു, മഹേഷിന്റെ പ്രതികാരം, പത്തൊൻപതാം നൂറ്റാണ്ട്, ടേക്ക് ഓഫ്, ക്യാപ്റ്റൻ തുടങ്ങി നിരവധി സിനിമകളിൽ കലാരംഗത്ത് പ്രവർത്തിച്ചിരുന്നു പയ്യന്നൂർ സ്വദേശിയായ സജീവൻ. വർഷങ്ങളായി തിരുവനന്തപുരത്ത് വാടക വീട്ടിലായിരുന്നു താമസം. നാലു മാസം മുമ്പ് കണ്ണൂരിൽ ഒരു സിനിമാ ചിത്രീകരണത്തിനിടെയാണ് സജീവൻ കുഴഞ്ഞു വീണത്. പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിരവധി ശസ്ത്രക്രിയകൾ കഴിഞ്ഞു. പിന്നെ പൂർണമായി കിടപ്പിലായി.

സജീവന്റെ ചികിത്സയ്ക്കിടെയാണ് ഭാര്യ രമയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. ഏഴ് ശസ്ത്രക്രിയകൾ പൂർത്തിയായി. ഇനിയും ചെയ്യാനുണ്ട് മൂന്ന് ശസ്ത്രക്രിയകൾ. സജീവൻ കിടപ്പിലായതോടെ രമയുടെ തുടർ ചികിത്സയും മുടങ്ങി. സജീവന് ദീർഘകാല ചികിത്സ ഇനിയും ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. വീടോ മറ്റു സമ്പാദ്യങ്ങളോ ഒന്നുമില്ല. അച്ചന്റേയും അമ്മയുടേയും രോഗം കാരണം ഇളയ മകന്റെ പഠനം മുടങ്ങി. മൂത്തമകൻ ബിരുദ വിദ്യാർത്ഥിയാണ്. ചികിത്സക്കും ജീവിക്കാനും ആരെങ്കിലും സഹായിച്ചാൽ മാത്രമേ ഈ കുടുംബത്തിന് മുന്നോട്ട് പോകാനാകൂ. 

അക്കൌണ്ട് വിവരങ്ങൾ 

എസ്ബിഐ സ്റ്റാച്യു ബ്രാഞ്ച്

അക്കൗണ്ട് നമ്പർ 67117766318

ഐഎഫ്എസ് കോഡ്: SBIN0070028

ഗൂഗിൾപേ നമ്പർ: 9961338030

ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്ക് കുറിപ്പ്; ഷൈജ ആണ്ടവനെ ചോദ്യം ചെയ്യും, അവധിയിലെന്ന് എൻ ഐ ടി

https://www.youtube.com/watch?v=Ko18SgceYX8


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനുരാധ മോഹന്റെ ആദ്യ കവിതാസമാഹാരമായ 'മഴപ്പന്തൽ' പ്രകാശനം ചെയ്തു
യുവാവിന്റെ കാലിലൂടെ കയറിയിറങ്ങി, നിർത്താതെ പോയ വാഹനം സിസിടിവിയിലും തിരിച്ചറിഞ്ഞില്ല