ശമ്പളം മുടങ്ങി; കെഎസ്ആര്‍ടിസിയിലെ കണ്ടക്ടർ ആത്മഹത്യക്ക് ശ്രമിച്ചു

Published : Nov 14, 2019, 09:09 PM ISTUpdated : Nov 14, 2019, 09:11 PM IST
ശമ്പളം മുടങ്ങി; കെഎസ്ആര്‍ടിസിയിലെ കണ്ടക്ടർ ആത്മഹത്യക്ക് ശ്രമിച്ചു

Synopsis

ഈ മാസം ഇതു വരെ പകുതി ശമ്പളം മാത്രമാണ് കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ലഭിച്ചത് 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങിയതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ കണ്ടക്ടർ ആത്മഹത്യക്കു ശ്രമിച്ചു. പാപ്പനംകോട് ഡിപ്പോയിലെ വിനോദ് കുമാറാണ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വിനോദ് കുമാറിന്റെ നില ഗുരുതരമല്ല. 

ഈ മാസം ഇതു വരെ പകുതി ശമ്പളം മാത്രമാണ് കെഎസ്ആര്‍ടിസി ജീവനക്കാർക്ക് കിട്ടിയത്. സർക്കാർ സഹായം കിട്ടിയില്ലെങ്കിൽ ശമ്പള കുടിശ്ശിക വിതരണം ഈ മാസം അവസാന ആഴ്ച വരെ നീണ്ടു പോയേക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ടാം ക്ലാസുകാരി ആദ്യം പറഞ്ഞത് ടീച്ചറോട്; അഞ്ചാംപീടികയിൽ കല്യാണ വീട്ടില്‍ വച്ച് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു, പ്രതിക്ക് കഠിന തടവും പിഴയും
ഡിസിസി പ്രസിഡന്റ് വിളിച്ചിട്ടും യോഗത്തിന് വന്നില്ല, 6 കൗൺസിലർമാർക്കെതിരെ നടപടി; കുന്നംകുളം നഗരസഭയിൽ കോൺഗ്രസിന് പുതിയ തലവേദന