
തൃശൂർ: അരനൂറ്റാണ്ടിലേറെ തൃശൂർ പൂരപ്രേമികളുടെ മനം കവർന്ന ശങ്കരംകുളങ്ങര മണികണ്ഠൻ ചരിഞ്ഞു. തൃശൂർ പൂരത്തിൽ 58 വർഷമായി പങ്കെടുത്തിട്ടുണ്ട്. തിരുവമ്പാടിക്കായാണ് തൃശൂർ പൂരത്തിൽ എഴുന്നെള്ളിയിരുന്നത്. പുങ്കുന്നം ശങ്കരം കുളങ്ങര ദേവീ ക്ഷേത്രം വക ആനയാണ് ശങ്കരംകുളങ്ങര മണികണ്ഠൻ. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് ആന ചരിഞ്ഞത്. പ്രായാധിക്യം മൂലം കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ജഡം വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയ ശേഷം സംസ്കരിക്കാനായി കൊണ്ടുപോകും.
1964ൽ മൂന്നാം വയസിൽ നിലമ്പൂർ കോവിലകത്ത് നിന്ന് ശങ്കരംകുളങ്ങരയിൽ എത്തിയ ശങ്കരംകുളങ്ങര മണികണ്ഠൻ അഞ്ചാം വയസിലാണ് തിരുവമ്പാടിയുടെ പറയെടുത്ത് പൂരത്തിൽ സാന്നിധ്യമറിച്ചത്. തുടർന്നുള്ള അമ്പത് വർഷം കോലമേന്തിയും കൂട്ടാനയായും മണികണ്ഠൻ പൂരത്തിൽ പങ്കെടുത്തു. പ്രായാധിക്യം മൂലം പരിപാടികളിൽ പങ്കെടുക്കുന്നത് നിർത്തിയിരുന്നു.
ആനയുടെ നോട്ടം കണ്ടാൽ ഞാൻ പൈസ മേടിച്ചിട്ട് കൊടുക്കാത്ത പോലെയാണ്'; ഭയം പറഞ്ഞ് മാരാർ
ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയാക്രമണം; വീട് തകര്‍ത്തു, ആക്രമിച്ചത് ചക്കക്കൊമ്പനെന്ന് നാട്ടുകാര്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam