തീരത്ത് പറക്കണത് കണ്ടാ! കൂയ്... ഓടിവായോ... മക്കളെ പെട്ടിയിൽ വാരിയിട്ട് കോരെടാ; പെടക്കണ മത്തി പഞ്ചവടി ബീച്ചിൽ

Published : Nov 17, 2024, 07:53 PM ISTUpdated : Nov 20, 2024, 12:33 AM IST
തീരത്ത് പറക്കണത് കണ്ടാ! കൂയ്... ഓടിവായോ... മക്കളെ പെട്ടിയിൽ വാരിയിട്ട് കോരെടാ; പെടക്കണ മത്തി പഞ്ചവടി ബീച്ചിൽ

Synopsis

ട്ടകളുും പെട്ടികളുമായി എത്തിയ നിരവധി പേർ നിറയെ മത്തിയുമായാണ് മടങ്ങിയത്

തൃശൂർ: തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. തുടർച്ചയായ ദിവസങ്ങളിൽ തൃശൂരിന്‍റെ തീരപ്രദേശങ്ങളിൽ ചാളയും മത്തിയും കരയ്ക്കടിയുകയാണ്. എടക്കഴിയൂർ പഞ്ചവടി ബീച്ചിലാണ് ഇന്ന് മത്തികൾ കൂട്ടത്തോടെ കരയ്ക്കടിഞ്ഞത്. മത്തിക്കൂട്ടം പറക്കുന്ന കാഴ്ചയാണ് തീരത്ത് കണ്ടത്. കുട്ടകളുും പെട്ടികളുമായി എത്തിയ നിരവധി പേർ നിറയെ മത്തിയുമായാണ് മടങ്ങിയത്. ഇതിന്‍റെ വീഡിയോ അടക്കം വൈറലായിട്ടുണ്ട്.

വീഡിയോ കാണാം

രാവിലെ തീരത്തെത്തിയവർക്ക് ഞെട്ടൽ, നല്ല പെടക്കണ ചാളക്കൂട്ടം വീണ്ടും കരയിലേക്ക്; വാരിക്കൂട്ടി നാട്ടുകാർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - കർണാടക തീരങ്ങളിൽ ഇന്ന് (17/11/2024) മത്സ്യബന്ധനത്തിന് തടസമില്ലെന്നും  ലക്ഷദ്വീപ് തീരത്ത്  ഇന്ന് (17/11/2024) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

17/11/2024: ലക്ഷദ്വീപ് തീരത്ത്  മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രതാ നിർദേശം

17/11/2024: തെക്ക് കിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കന്യാകുമാരി പ്രദേശം അതിനോട് ചേർന്ന ഭൂമധ്യരേഖയോട് അടുത്ത ഇന്ത്യൻ മഹാസമുദ്ര ഭാഗങ്ങൾ, തെക്കൻ ആൻഡമാൻ ദ്വീപ് അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ ,തെക്കൻ ആൻഡമാൻ കടൽ  എന്നിവിടങ്ങളിൽ  മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. ലക്ഷദ്വീപ് തീരത്ത്  മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും അറിയിപ്പിൽ പറയുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി