ഭാര്യയുടെ പീഡനം ചിത്രീകരിച്ചത് ഭർത്താവ്, സത്യഭാമയും സാബിക്കും ലഹരിക്കടിമകൾ, 15കാരനും ലഹരികൊടുക്കാൻ ശ്രമിച്ചു

Published : Apr 22, 2025, 12:07 PM IST
ഭാര്യയുടെ പീഡനം ചിത്രീകരിച്ചത് ഭർത്താവ്, സത്യഭാമയും സാബിക്കും ലഹരിക്കടിമകൾ, 15കാരനും ലഹരികൊടുക്കാൻ ശ്രമിച്ചു

Synopsis

ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പതിനഞ്ചുകാരനിൽ നിന്ന് പണം വാങ്ങിയിരുന്നു. ഭർത്താവിന്റെ ഒത്താശയോടെയാണ് സത്യഭാമ കുട്ടിയെ പീഡിപ്പിച്ചത്.

മലപ്പുറം: തിരൂരിൽ 15കാരനെ ലൈം​ഗികമായി പീഡിപ്പിച്ച സത്യഭാമയും ഭർത്താവ് സാബിക്കും ലഹരിക്കടമികളെന്ന് പൊലീസ്. 15കാരനും ലഹരി കൊടുക്കാൻ ശ്രമിച്ചുവെന്നും പൊലീസ് പറഞ്ഞു. പിന്നീട് മയക്കുമരുന്ന് വിതരണം ചെയ്യാൻ കുട്ടിയെ ഉപയോ​ഗിക്കാൻ ശ്രമിച്ചു.  മറ്റ് സ്ത്രീകളുടെ നഗ്‌ന വീഡിയോ എടുത്തു തരാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് വീട്ടുകാർക്ക് സംശയം തോന്നി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്.

ഉടൻ തന്നെ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇപ്പോൾ 19കാരനായ കുട്ടിയെ കഴിഞ്ഞ നാല് വർഷമായി ഇവർ വേട്ടയാടുകയാണ്. 2021 മുതൽ ഇതുവരെയായി പലസമയങ്ങളിലായി ഭീഷണിപ്പെടുത്തി മയക്കുമരുന്ന് ഉള്‍പ്പെടെ കടത്താൻ ഉപയോഗിച്ചിരുന്നതായും പരാതിയിൽ പറയുന്നു. ബ്ലാക്ക് മെയിലിൽ സഹിക്കാൻ കഴിയാതെ വന്നതോടെയാണ് 19കാരനായ യുവാവ് പൊലീസിൽ പരാതി നൽകാൻ തയ്യാറായത്.    

ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പതിനഞ്ചുകാരനിൽ നിന്ന് പണം വാങ്ങിയിരുന്നു. ഭർത്താവിന്റെ ഒത്താശയോടെയാണ് സത്യഭാമ കുട്ടിയെ പീഡിപ്പിച്ചത്. എല്ലാത്തിനും ഭർത്താവ് സാബിക് ഒത്താശ ചെയ്തു. ഭാര്യ 15കാരനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഇയാൾ ചിത്രീകരിച്ചു. സത്യഭാമ അറസ്റ്റിലായതിന് പിന്നാലെ തിരൂർ ബിപി അങ്ങാടി സ്വദേശിയായ ഭർത്താവ് സാബിക് ഒളിവിൽ പോയി. തിരൂർ പൊലീസാണ് യുവതിയെ പിടികൂടിയത്. ഭർത്താവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പാലക്കാട് കല്ലടിക്കോട് സ്വദേശിയാണ് സത്യഭാമ. 
 

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം