Latest Videos

'സേവ് കുറുഞ്ഞി- വിസിറ്റ് കുറുഞ്ഞി'; ടൂറിസം മേഖലയ്ക്ക് കരുത്തേകാന്‍ വിളമ്പര ജാഥ

By Web TeamFirst Published Sep 14, 2018, 12:44 PM IST
Highlights

കുറുഞ്ഞിയുടെ ചിത്രങ്ങള്‍ പതിച്ച 130 കാറുകളും 20 ബുള്ളറ്റുകളും റാലിയില്‍ പങ്കെടുത്തു

ഇടുക്കി: പ്രളയം തകര്‍ത്ത ടൂറിസം മേഖലയ്ക്ക് കരുത്തേകി വിളമ്പര ജാഥയുമായി ടൂറിസം പ്രവര്‍ത്തകര്‍. മൂന്നാറിലെ വ്യാപാരികളും റിസോര്‍ട്ടുടമകളും വിവിധ സംഘടനകളും സംയുക്തമായി നടത്തിയ റാലി  'സേവ് കുറുഞ്ഞി- വിസിറ്റ് കുറുഞ്ഞി'യെന്ന സന്ദേശം പകര്‍ന്നാണ് മൂന്നാറിലെത്തിയത്. എറണാകുളത്തെ ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച റാലി  കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ബേബി സോമതീരം,  കേന്ദ്ര ടൂറിസം അഡ്വൈസറി അംഗം എബ്രഹാം ജോണ്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.  

വിസിറ്റ് കുറുഞ്ഞിയുടെ ഫ്‌ളാഗ് ഓഫ് കേരള ട്രാവല്‍ മാര്‍ട്ടിന്റെ വൈസ് പ്രസിഡന്റ് യു.സി റിയാസ് നിര്‍വ്വഹിച്ചു. കുറുഞ്ഞിയുടെ ചിത്രങ്ങള്‍ പതിച്ച 130 കാറുകളും 20 ബുള്ളറ്റുകളും റാലിയില്‍ പങ്കെടുത്തു.  വൈകുന്നേരത്തോടെ മൂന്നാര്‍ സ്‌റ്റേഡിയത്തിലെത്തിയ റാലിയുടെ സമാപനം ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു. 

സേവ് കുറുഞ്ഞിയുടെ ലോഗേ പ്രദര്‍ശനം കേരള ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ഷൈന്‍ ഉദ്ഘാടനം ചെയ്തു. കുറുഞ്ഞിയോട് അനുബന്ധിച്ച് 15ന് മൂന്നാറിലെത്തുന്ന  80-ഓളം വരുന്ന ട്രാവല്‍ ഗ്രൂപ്പുകള്‍ക്ക് ഷോക്കേഴ്‌സ് മൂന്നാറിന്റെ നേത്യത്വത്തില്‍ സ്വീകരണം നല്‍കുന്നുണ്ട്.

click me!