'വല്ല്യുപ്പയുടെ കാലം മുതൽ പതിവ്, ശബരിമലക്ക് പോകും മുമ്പ് ഇന്നും കൃഷ്ണേട്ടൻ വന്നു'; കുറിപ്പുമായി മുനവറലി തങ്ങൾ

Published : Dec 13, 2023, 06:38 PM ISTUpdated : Dec 13, 2023, 06:40 PM IST
'വല്ല്യുപ്പയുടെ കാലം മുതൽ പതിവ്, ശബരിമലക്ക് പോകും മുമ്പ് ഇന്നും കൃഷ്ണേട്ടൻ വന്നു'; കുറിപ്പുമായി മുനവറലി തങ്ങൾ

Synopsis

'ഇന്നും അദ്ദേഹം പാണക്കാട് വന്നു. വല്യുപ്പയുടെ ഖബറിനരികിൽ കുറച്ച് സമയം നിശബ്ദനായി നിന്നു. ഞങ്ങളെ എല്ലാവരേയും കണ്ടു, സമയം ചെലവഴിച്ചു. സംതൃപ്തിയോടെ യാത്ര തിരിച്ചു'

മലപ്പുറം: ശബരിമല തീർത്ഥയാത്രക്ക് മുമ്പ് പതിവായി പാണക്കാട്ടെ വീട്ടിലെത്തുന്ന അയ്യപ്പ ഭക്തനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി യൂത്ത് ലീഗ് സംത്ഥാന അധ്യക്ഷൻ പാണക്കാട്​ മുനവറലി ശിഹാബ്​ തങ്ങൾ. പുലാമന്തോൾ ഓണപ്പുട സ്വദേശിയായ കൃഷ്ണനാണ് എല്ലാ വർഷവും ശബരിമല സന്ദർശനത്തിന് പോകുന്നതിന് മുമ്പ് പാണക്കാട് വീട്ടിലെത്തുന്നത്. വല്ല്യുപ്പ പൂക്കോയ തങ്ങൾ ഉള്ള കാലം മുതൽ തുടങ്ങിയ ശീലമാണിതെന്ന് മുനവറലി ശിഹാബ്​ തങ്ങൾ പറയുന്നു.

'എല്ലാ വർഷവും മുടങ്ങാതെ ശബരിമല ദർശനത്തിന് പോകാറുണ്ട് പുലാമന്തോൾ ഓണപ്പുട സ്വദേശിയായ കൃഷ്ണേട്ടൻ..
യാത്രക്കൊരുങ്ങിയാൽ പാണക്കാട് ഒന്ന് സന്ദർശിച്ചാണ് അദ്ദേഹം പോവുക. വല്ല്യുപ്പ പൂക്കോയ തങ്ങൾ ഉള്ള കാലം മുതൽ തുടങ്ങിയ ശീലമാണത്. ഇന്നും അദ്ദേഹം പാണക്കാട് വന്നു.വല്യുപ്പയുടെ ഖബറിനരികിൽ കുറച്ച് സമയം നിശബ്ദനായി നിന്നു. ഞങ്ങളെ എല്ലാവരേയും കണ്ടു, സമയം ചെലവഴിച്ചു. സംതൃപ്തിയോടെ യാത്ര തിരിച്ചു. കൃഷ്ണേട്ടന് പ്രയാസങ്ങളില്ലാത്ത സുഗമമായ തീർത്ഥാടന യാത്ര സാധ്യമാവട്ടെ. യാത്രാമംഗളങ്ങൾ - മുനവറലി ശിഹാബ്​ തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.

Read More : 'ബലി' കൊടുക്കാൻ ഗർഭിണി, നിധി കണ്ടെത്താൻ ദുർമന്ത്രവാദം; 11 പേരെ കൊന്ന സീരിയൽ കില്ലർ പിടിയിൽ, ഞെട്ടി പൊലീസ്!

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്