ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തിയ വിദ്യാര്‍ത്ഥിയെ ആറ്റിൽ വീണ് കാണാതായി

Published : Sep 11, 2019, 10:52 PM ISTUpdated : Sep 11, 2019, 10:54 PM IST
ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തിയ  വിദ്യാര്‍ത്ഥിയെ ആറ്റിൽ വീണ് കാണാതായി

Synopsis

കടവിൽ കുട്ടുകാരായ കുട്ടികളോടൊപ്പം ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ടു മുങ്ങി പോകുകയായിരുന്നു

ഹരിപ്പാട്: ഓണം ആഘോഷിക്കാൻ നാട്ടിലെത്തിയ വിദ്യാർത്ഥിയെ ആറ്റിൽ വീണ് കാണാതായി. ഡൽഹിയിൽ നിന്ന് നാട്ടിലെത്തിയ കരുവാറ്റ കോട്ടയ്ക്കകത്ത് രാമചന്ദ്രൻ നായർ വത്സലകുമാരി ദമ്പതികളുടെ മകൻ നന്ദു (15) നെയാണ് കാണാതായത്.

ഇന്ന് വൈകുന്നേരം 3.30 ഓടെയാണ് സംഭവം കരുവാറ്റ പുത്തനാറ്റിൽ തൊമ്മി കടവിൽ കുട്ടുകാരായ രണ്ട് കുട്ടികളോടൊപ്പം ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ടു മുങ്ങി പോകുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാർ ആറ്റിൽ ചാടി രക്ഷിക്കാൻ ശ്രമിച്ചങ്കിലും ശക്തമായ ഒഴുക്കിൽ താഴ്ന്നുപോകുകയായിരുന്നു. ഡൽഹിയിൽ സ്ഥിരം താമസമാക്കിയ രാമചന്ദ്രൻ നായരും കുടംബവും തിങ്കളാഴ്ച വൈകിട്ടാണ് ഭാര്യവീടായ കരുവാറ്റയിൽ എത്തിയത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേന്ദ്ര ബജറ്റിലുണ്ട് പ്രഖ്യാപനം! വൈകിയെങ്കിലും ഇത്തവണയും കടലാമകൾ എത്തി, 135 മുട്ടകൾ; മുട്ടകൾ വിരിയാൻ 45 മുതൽ 60 ദിവസം
പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം