
ചാരുംമൂട്: ആലപ്പുഴ വള്ളികുന്നത്ത് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുമായി വന്ന സ്കൂൾ ബസ് നിയന്ത്രണം വിട്ടിടിച്ച് ഡ്രൈവറടക്കം നാലുപേർക്ക് പരിക്ക്. അപകടത്തില്‍ സമീപത്തെ കട തകര്‍ന്നു. ഡ്രൈവർ സിയാദ്, വിദ്യാർത്ഥികളായ രഞ്ജിത്ത്, നിയാസ്, അമൽ എന്നിവർക്കാണ് നിസ്സാര പരിക്കേറ്റത്. ഇവരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വീടുകളിലെത്തിച്ചു.
ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ മലമേൽ ചന്തയ്ക്ക് വടക്ക് മാറിയുള്ള വളവിന് സമീപം വച്ചായിരുന്നു അപകടം. സ്കൂൾവിട്ട് വിദ്യാർത്ഥികളുമായി വരുമ്പോൾ നിയന്ത്രണം വിട്ട ബസ് റോഡരുകിലുള്ള പുരയിടത്തിൽ വീണു കിടന്നിരുന്ന മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മരം വീണ് സമീപത്തുണ്ടായിരുന്ന രാജന്‍റെ കടയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. കടയിലെ സാധനങ്ങളും നശിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam