എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്കൂള്‍ ബസ് ക്ലീനര്‍ പിടിയിൽ

Published : Dec 19, 2025, 01:17 PM ISTUpdated : Dec 19, 2025, 06:35 PM IST
pocso case malappuram

Synopsis

മലപ്പുറത്ത് എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ബസ് ക്ലീനര്‍ പിടിയിൽ. സ്കൂള്‍ ബസിൽ വെച്ച് എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു

മലപ്പുറം:മലപ്പുറത്ത് എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ബസ് ക്ലീനര്‍ പിടിയിൽ. സ്കൂള്‍ ബസിൽ വെച്ച് എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ സ്കൂള്‍ ബസിന്‍റെ ക്ലീനറായ മലപ്പുറം കന്മനം സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിഖ് ആണ് അറസ്റ്റിലായത്. കല്‍പകഞ്ചേരി പൊലീസാണ് പ്രതിയെ പിടികൂടിയത്. കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ പ്രതി ബസിന്‍റെ പിൻസീറ്റിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. കുട്ടി സംഭവം വീട്ടിൽ പറഞ്ഞതോടെയാണ് പുറത്തറിഞ്ഞത്. തുടർന്നു വീട്ടുകാർ കല്പകഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ വകുപ്പ്  ചുമത്തിയാണ് ആഷിഖിനെ അറസ്റ്റ്  ചെയ്തത്. അതേസമയം, പ്രതി ആഷിഖും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തന്നെയും സഹോദരിയെയും ഒരു സംഘം ആളുകൾ വീട്ടിൽ കയറി മർദിച്ചെന്നാണ് പരാതി. ആഷിഖിന്‍റെ പരാതിയിൽ കണ്ടാലറിയാവുന്നവർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പത്തനംതിട്ട കുമ്പഴയിൽ രാത്രിയെത്തിയത് പരിശോധനക്ക്, അടുത്തേക്കെത്തിയപ്പോൾ കാറിൽ ലഹരി കൈമാറ്റം; ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് രക്ഷപ്പെട്ട് കഞ്ചാവ് സംഘം
ഇന്ന് ജോലിക്ക് എത്തില്ലെന്ന് ഉടമയെ വിളിച്ചു പറഞ്ഞു; ആലപ്പുഴയിൽ സ്റ്റുഡിയോ ജീവനക്കാരനായ യുവാവ് കടലിൽ ചാടി ജീവനൊടുക്കി