സ്കൂൾ വാൻ ഡ്രൈവറെ കുട്ടികൾക്ക്‌ മുന്നിലിട്ട് ആക്രമിച്ചു, അതിക്രമം വാഹനം സൈഡ്‌ നൽകിയില്ലെന്നാരോപിച്ച്

Published : Jun 30, 2023, 02:58 PM IST
സ്കൂൾ വാൻ ഡ്രൈവറെ കുട്ടികൾക്ക്‌ മുന്നിലിട്ട് ആക്രമിച്ചു, അതിക്രമം വാഹനം സൈഡ്‌ നൽകിയില്ലെന്നാരോപിച്ച്

Synopsis

സ്കൂൾ വാൻ സൈഡ്‌ നൽകിയില്ലെന്നാരോപിച്ച് കാറിലെത്തിയ ചിറ്റഞ്ഞൂർ സ്വദേശി പ്രദീപ്  ആക്രമിക്കുകയായിരുന്നുവെന്ന് അഖിൽ പറഞ്ഞു. 

തൃശൂർ : ചിറ്റഞ്ഞൂരിൽ സ്കൂൾ വാൻ ഡ്രൈവറെ കുട്ടികൾക്ക്‌ മുന്നിലിട്ട് ആക്രമിച്ചു. ചിറ്റഞ്ഞൂർ സ്വദേശി കണ്ണഞ്ചേരി വീട്ടിൽ അഖിലാണ് (28) ആക്രമിക്കപ്പെട്ടത്. ഇന്ന് രാവിലെ ചിറ്റഞ്ഞൂരിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോകുകയായിരുന്ന വാൻ റോഡിൽ തടഞ്ഞ്‌ നിർത്തിയാണ് ഡ്രൈവറായ അഖിലിനെ വലിച്ചിറക്കി ആക്രമിച്ചത്‌. സ്കൂൾ വാൻ സൈഡ്‌ നൽകിയില്ലെന്നാരോപിച്ച് കാറിലെത്തിയ ചിറ്റഞ്ഞൂർ സ്വദേശി പ്രദീപ്  ആക്രമിക്കുകയായിരുന്നുവെന്ന് അഖിൽ പറഞ്ഞു. കൈക്കും തോളെല്ലിനും പരിക്കേറ്റ അഖിലിനെ കുന്നംകുളം താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളത്തെ ആംബുലൻസ്‌ ഡ്രൈവർ കൂടിയാണ്‌ അഖിൽ.  

രാഷ്ട്രീയ ലക്ഷ്യമില്ല, പൊതുനന്മ ലക്ഷ്യമിട്ടുള്ളത്; എ ഐ ക്യാമറയിൽ കോടതിയിൽ വിഡി സതീശന്റെ സത്യവാങ്മൂലം

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധന, കാളികാവിൽ വൻ കഞ്ചാവ് വേട്ട; ഒരാൾ പിടിയിൽ
കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും