തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മേഖലകളില്‍ സ്കൂളുകള്‍ക്കടക്കം പൊതുഅവധി പ്രഖ്യാപിച്ചു

Published : Aug 29, 2019, 07:09 PM ISTUpdated : Aug 29, 2019, 07:12 PM IST
തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മേഖലകളില്‍ സ്കൂളുകള്‍ക്കടക്കം പൊതുഅവധി പ്രഖ്യാപിച്ചു

Synopsis

തദ്ദേശഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സെപ്തംബർ മൂന്നിന് പൊതുഅവധി പ്രഖ്യാപിച്ചു. 

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സെപ്തംബർ മൂന്നിന് പൊതുഅവധി പ്രഖ്യാപിച്ചു. ഇതിനു പുറമേ പോളിങ് സ്റ്റേഷനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ രണ്ടിനും മൂന്നിനും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ജില്ലാ പഞ്ചായത്തിലെ മണമ്പൂർ ഡിവിഷൻ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ കണിയാപുരം, കാരോട് പഞ്ചായത്തിലെ കാന്തള്ളൂർ, ചെങ്കൽ പഞ്ചായത്തിലെ മരിയപുരം, കുന്നുകൽ പഞ്ചായത്തിലെ നിലമാമൂട്, അമ്പൂരി പഞ്ചായത്തിലെ തുടിയംകോണം, പോത്തൻകോട് പഞ്ചായത്തിലെ മണലകം, പാങ്ങോട് പഞ്ചായത്തിലെ അടുപ്പുപാറ എന്നീ വാർഡുകളിലേക്കാണ് സെപ്തംബർ മൂന്നിന് ഉപതെരഞ്ഞെടുപ്പ് നടക്കുക. സെപ്റ്റംബർ നാലിനാണ് വോട്ടെണ്ണൽ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജില്ലാ നേതൃത്വം നൽകിയത് സാനുവിന്റെ പേര്, തവനൂരിന്റെ ചെന്താരകം ജലീൽ തന്നെ, ഇക്കുറിയും മത്സരിക്കട്ടെയെന്ന് സംസ്ഥാന നേതൃത്വം
പ്ലസ് ടു വിദ്യാർത്ഥിനി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ, മരണം അമ്മയും സഹോദരിയും ആറ്റുകാൽ പൊങ്കാലക്ക് പോയ സമയത്ത്