വട്ടവടയില്‍ അതിശക്തമായ മഴയില്‍ സ്‌കൂള്‍ കെട്ടിടം ഭാഗികമായി തകർന്നു

By Web TeamFirst Published Sep 6, 2022, 2:47 PM IST
Highlights

മണ്ണിടിഞ്ഞ ഭാഗങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് കെട്ടിടം അറ്റകുറ്റപ്പണികള്‍ നടത്താതെ കുട്ടികള്‍ക്ക് പഠനം തുടരാന്‍ സാധിക്കില്ലെന്ന് നാട്ടുകാരും രക്ഷിതാക്കളും

വട്ടവട (ഇടുക്കി): കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചലില്‍ വട്ടവട ഗവ. ഹയര്‍ക്കന്ററിസ്‌കൂളിന്റെ ഒരുഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. പഠനം തുടരണമെങ്കില്‍ മണ്ണിടിഞ്ഞ ഭാഗങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് കെട്ടിടം അറ്റക്കുറ്റപ്പണികള്‍ നടത്തണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചയോടെ വട്ടവട കൊട്ടക്കമമ്പൂര്‍ പഴത്തോട്ടം മേഖലകളില്‍ ചെറിയതോടില്‍ ആരംഭിച്ച മഴ വൈകുന്നേരത്തോടെ ശക്തി പ്രാപിക്കുകയായിരുന്നു.

മഴയില്‍ വട്ടവട-കൊട്ടക്കമ്പൂർ റോഡില്‍ മണ്ണിടിഞ്ഞും സമീപത്തെ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വീണും ഗതാഗതം പൂര്‍ണ്ണമായി നിലച്ചു. വട്ടവട സ്‌കൂളിന്റെ പിന്‍ഭാഗത്ത് മണ്ണിടിഞ്ഞ് കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നു. മണ്ണിടിഞ്ഞ ഭാഗങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് കെട്ടിടം അറ്റകുറ്റപ്പണികള്‍ നടത്താതെ കുട്ടികള്‍ക്ക് പഠനം തുടരാന്‍ സാധിക്കില്ലെന്നാണ് നാട്ടുകാരും രക്ഷിതാക്കളും പറയുന്നത്. ആദ്യമായാണ് വട്ടവട മേഖലയില്‍ ഇത്ര ശക്തമായ മഴ ചെയ്യുന്നത്. ഒരു മണിക്കൂറോളം നിര്‍ത്താതെ പെയ്ത മഴയാണ് സമീപങ്ങളില്‍ മണ്ണിടിച്ചലിന് കാരണമായത്. 

മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് വിലക്ക്

തൃശ്ശൂർ: സംസ്ഥാനത്ത് ജാഗ്രത തുടരണമെന്ന് റവന്യൂ മന്ത്രി കെ.രാജൻ.  മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ 7 ടീമിനെ സംസ്ഥാനത്ത് വിന്യസിച്ചതായും മന്ത്രി പറഞ്ഞു. 5 സംഘത്തെ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. പമ്പ ത്രിവേണിയിൽ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് ശബരിമല തീർഥാടനത്തിന്റെ ഭാഗമായുള്ള പമ്പ സ്നാനം നിരോധിച്ചിട്ടുണ്ട്. നീന്തൽ, മത്സ്യബന്ധനം എന്നിവ നടത്തരുതെന്നും മന്ത്രി നി‍ർദേശിച്ചു. യാത്ര പോകുന്നതിന് മുമ്പ് സർക്കാർ നൽകിയിട്ടുള്ള മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം. ആശങ്കയല്ല, ജാഗ്രതയാണ് ആവശ്യമെന്നും കെ.രാജൻ കൂട്ടിച്ചേർത്തു. മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി... കൂടുതൽ വായിക്കാം

Read Also : 4 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 9 ഇടത്ത് ഓറഞ്ച്; ശ്രീകാര്യത്ത് തെങ്ങ് വീണ് വീട്ടമ്മ മരിച്ചു

click me!