സ്കൂളിലെ പാർട്ട് ടൈം സ്വീപ്പർ, അശ്ലീല വീഡിയോകൾ കാട്ടി വിദ്യാർഥിനികളോട് ക്രൂരത; അയ്യന്തോൾ സ്വദേശി അറസ്റ്റിൽ

Published : Dec 10, 2024, 11:50 PM ISTUpdated : Dec 22, 2024, 01:02 AM IST
സ്കൂളിലെ പാർട്ട് ടൈം സ്വീപ്പർ, അശ്ലീല വീഡിയോകൾ കാട്ടി വിദ്യാർഥിനികളോട് ക്രൂരത; അയ്യന്തോൾ സ്വദേശി അറസ്റ്റിൽ

Synopsis

വിദ്യാർഥിനികൾ രക്ഷിതാക്കളോട് വിവരം അറിയിച്ചതിനെ തുടർന്ന് അധ്യാപകർ അന്തിക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു

തൃശൂർ: തൃശൂരിൽ നാലോളം പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ അയ്യന്തോൾ സ്വദേശി കുന്നമ്പത്ത് വീട്ടിൽ ദേവരാജനെയാണ് (59) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂരിലെ സർക്കാർ സ്കൂളിലെ പാർട്ട് ടൈം സ്വീപ്പറാണ് പ്രതി. നാലോളം പെൺകുട്ടികൾക്ക് നേരെയാണ് പ്രതി അതിക്രമം നടത്തിയത്. വിദ്യാർഥിനികൾ രക്ഷിതാക്കളോട് വിവരം അറിയിച്ചതിനെ തുടർന്ന് അധ്യാപകർ അന്തിക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പുഷ്പ- ടു കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ

അതിനിടെ ചെന്നൈയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കുട്ടികൾ ഉൾപ്പെട്ട അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി എന്നകാണ്. 22 വയസുകാരനായ ബി കോം ബിരുദധാരിയെയാണ് ചെന്നൈ പൊലീസ് തെലങ്കാനയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണിൽ നിന്ന് ആയിരത്തോളം അശ്ലീല വീഡിയോകളും ചിത്രങ്ങളും ഉദ്യോഗസ്ഥർ കണ്ടെത്തി. ഇവയെല്ലാം കുട്ടികൾ ഉൾപ്പെടുന്നവയായിരുന്നു. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലക്കാരനായ വെങ്ക രഘുനാഥ് റെഡ്ഡി എന്നയാളാണ് പിടിയിലായത്. ഇയാളെ സംബന്ധിച്ച് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചെന്നെ സിറ്റി പൊലീസിന്റെ വെസ്റ്റ് സോൺ സൈബർ ക്രൈം വിങിന് വിവരം നൽകിയിരുന്നു. ഇതനുസരിച്ച് പൊലീസുകാർ ഇയാളുടെ ഐ.പി വിലാസം ശേഖരിച്ചു. അന്വേഷണത്തിൽ തെലങ്കാനയിൽ നിന്നാണ് പ്രവർത്തനം എന്ന് മനസിലാക്കി ചെന്നൈ പൊലീസിലെ ഇൻസ്പെക്ടർ ശാന്തി ദേവിയുടെ നേതൃത്വത്തിലുള്ള സംഘം അവിടേക്ക് പോയി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് ആയിരക്കണക്കിന് അശ്ലീല ദൃശ്യങ്ങൾ കണ്ടെടുത്തു. ഇവ സോഷ്യൽ മീഡിയിയലെ ഒരു ക്ലോസ്ഡ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും അതിൽ നിന്ന് പ്രതികരണങ്ങൾ ഉണ്ടാവുമ്പോൾ അവരെ നേരിട്ട് ബന്ധപ്പെടുകയുമായിരുന്നു രീതി. ശേഷം ഇവരിൽ നിന്ന് പണം വാങ്ങി അശ്ലീല വീഡിയോകൾ അയച്ചുകൊടുക്കുകയും ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഫോണിൽ സൂക്ഷിച്ചിരുന്നത് ആയിരത്തോളം വീഡിയോ ക്ലിപ്പുകൾ; അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച 22 വയസുകാരൻ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം